കൊല്ലം:വയോധികയുടെ വായില്‍ തുണി തിരുകിക്കയറ്റിയശേഷം മർദിച്ച് കൈയില്‍ കിടന്ന സ്വർണവളയും കമ്മലും പണവും കവർന്നു.ഉളിയക്കോവില്‍ ജനകീയ നഗർ-40, പാർവതിമന്ദിരത്തില്‍ യശോധ(80)യാണ് കവർച്ചക്കിരയായത്.
സംഭവവുമായി ബന്ധപ്പെട്ട് ചെറുമകളും ഭർത്താവും പിടിയിലായി. ഉമയനല്ലൂർ സ്വദേശി ശരത് (28), ഇയാളുടെ ഭാര്യ പാർവതി (24) എന്നിവരാണ് പിടിയിലായത്.സംഭവത്തെപ്പറ്റി പോലീസ് പറയുന്നത്: നിരന്തരം പണം ആവശ്യപ്പെട്ട് വയോധികയെ ഇവർ ശല്യംചെയ്യുമായിരുന്നു. കഴിഞ്ഞദിവസം ഉച്ചയോടെ വീട്ടിലെത്തിയ ശരത് വയോധികയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച്‌കമ്മലും വളയും ഊരാൻ ആവശ്യപ്പെട്ടു.തയ്യാറാകാതിരുന്ന വയോധികയുടെ വായില്‍ തുണി കുത്തിക്കയറ്റിയശേഷം കമ്മലും വളയും ഊരിയെടുക്കുകയായിരുന്നു.
പാർവതിയുടെ സാന്നിധ്യത്തിലായിരുന്നു വയോധികയെ മർദിക്കുകയും ആഭരണങ്ങള്‍ എടുക്കുകയും ചെയ്തത്. അലമാരയിലുണ്ടായിരുന്ന 25,000 രൂപയും ശരത് കവർന്നു. വാളുകാട്ടി ഭീഷണിപ്പെടുത്തിശേഷം ഇരുവരും രക്ഷപ്പെട്ടു. മർദനത്തില്‍ വയോധികയുടെ മൂന്നു പല്ലുകള്‍ നഷ്ടപ്പെടുകയും ചുണ്ടുകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു.
ഈസ്റ്റ് പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ ഉമയനല്ലൂരിലെ വീട്ടില്‍നിന്നു രക്ഷപ്പെടുകയായിരുന്നു. സൈബർസെല്ലിന്റെ സഹായത്തോടെ പ്രതികളെ കഴക്കൂട്ടം ഭാഗത്തുനിന്ന് ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രിയോടെ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.