തിരുവനന്തപുരം: കോളനി, ഊര്, സങ്കേതം എന്നിവ മാറ്റാനുള്ള സർക്കാർ ഉത്തരവിനെതിരെ ഗോത്ര മഹാസഭ. ഊര് എന്ന വാക്ക് മാറ്റി പകരം പദങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് വനവാസി പിന്നോക്ക വിഭാഗങ്ങളുടെ സാമുദായിക ജീവിതത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഗോത്ര മഹാസഭ വ്യക്തമാക്കി.
കോളനി പ്രയോഗത്തെ ഒഴിവാക്കാനുള്ള മുൻ മന്ത്രി കെ. രാധാകൃഷ്ണന്റെ തീരുമാത്തെ ഗോത്രമഹാസഭ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഊരിന് പകരം പ്രകൃതി, ഉന്നതി, നഗർ എന്നിവ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് ഗോത്ര മഹാസഭാ സംസ്ഥാന കണ്‍വീർ എം ഗീതാനന്ദൻ പറഞ്ഞു. ഒരിക്കല്‍ കോളനി എന്ന പദം സർക്കാർ തന്നെ അടിച്ചേല്‍പ്പിച്ചതാണ്.വീണ്ടും മറ്റുള്ളവ അടിച്ചേല്‍പ്പിക്കാല്‍ ശ്രമിക്കുന്നത് വംശീയ വിവേചന പദ്ധതിയുടെ പുതിയ രൂപമാണ്. വനവാസി ജനതയുടെ സാമൂഹിക- സാംസ്കാരിക ജീവിതത്തിന്റെ യൂണിറ്റായി കണക്കാക്കുന്ന ഊരുകൂട്ടത്തെ ഇല്ലായ്മ ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എതെങ്കിലും ജനവിഭാഗത്തതിന്റെ വാസസ്ഥലത്തിന് ഭരണകൂടം പേരിടേണ്ടതില്ല. പാർട്ടി നേതാക്കളുടെ പേരില്‍ നഗറുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ നിർദ്ദേശം . ഇ-ഗ്രാൻഡ് തുക ലഭിച്ചിട്ട് രണ്ട് വർഷമായി.
അത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കേണ്ടത്. ഗോത്ര വിഭാഗങ്ങളുമായി ചർച്ച നടത്താതെ ഏകപക്ഷീയമായാണ് സർക്കാർ തീരുമാനം എടുത്തത്. പുതിയതായി ചുമതലയേറ്റെടുക്കുന്ന മന്ത്രി ഉത്തരവ് പുന: പരിശോധിക്കണമെന്നും ഗോത്ര മഹാസഭ ആവശ്യപ്പെട്ടു,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.