ബസില്‍ വച്ച്‌ മകളെ ശല്യം ചെയ്ത കണ്ടക്ടറുടെ മൂക്കിന്‍റെ പാലം അടിച്ചു തകര്‍ത്ത് അമ്മ: സംഭവത്തിൽ പോക്സോ കേസെടുത്ത് പോലീസും,

ബസില്‍ വച്ച്‌ മകളെ ശല്യം ചെയ്ത കണ്ടക്ടറുടെ മൂക്കിന്‍റെ പാലം അടിച്ചു തകര്‍ത്ത് അമ്മ: സംഭവത്തിൽ പോക്സോ കേസെടുത്ത് പോലീസും,

പത്തനംതിട്ട: ബസില്‍ വച്ച്‌ മകളോട് മോശമായി പെരുമാറിയ കണ്ടക്ടറുടെ മൂക്കിന്‍റെ പാലം അമ്മ അടിച്ചു തകര്‍ത്തു. പത്തനംതിട്ട ഏനാത്ത് നടന്ന സംഭവത്തില്‍ ബസ് കണ്ടക്ടറായ രാധാകൃഷ്ണപിള്ളയുടെ മൂക്കിന്‍റെ പാലമാണ് തകർന്നത്.

ബസ് യാത്രയ്ക്കിടെ മകള്‍ നേരിട്ട ദുരനുഭവം അറിഞ്ഞാണ് അമ്മ എത്തിയത്. രാധാകൃഷ്ണ പിള്ളയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോയ പ്ലസ് ടു വിദ്യാര്‍ഥിനിയോടാണ് പ്രതി സ്വകാര്യ ബസില്‍ വച്ച്‌ അപമര്യാദയായി പെരുമാറിയത്.

ബസിറങ്ങിയ പെണ്‍കുട്ടി അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം പറഞ്ഞു. ഉടനെ സ്ഥലത്തെത്തിയ അമ്മ പ്രതിയെ കണ്ട് കാര്യം ചോദിച്ചു. വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി അമ്മയെ ആക്രമിക്കാൻ ശ്രമിച്ചു.

തുടർന്ന് പെണ്‍കുട്ടിയുടെ അമ്മ രാധാകൃഷ്ണ പിള്ളയുടെ മൂക്കിന്‍റെ പാലം അടിച്ചു തകർക്കുകയായിരുന്നു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !