അയര്‍ലണ്ടില്‍ കൗണ്‍സില്‍ ഇലക്ഷനില്‍ ചരിത്രം കുറിച്ച് അച്ഛനും മകനും:
മലയാളികളായ ബേബി പെരേപ്പാടനും ബ്രിട്ടോ പെരേപ്പാടനും കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയം. ഭരണ കക്ഷിയായ Fine Gael ടിക്കറ്റില്‍ ആയിരുന്നു ഇരുവരും മത്സരിച്ചത്. ആദ്യ റൗണ്ട് വോട്ട് എണ്ണി തീർന്നപ്പോൾ തന്നെ ഇവർ രണ്ടുപേരും വ്യക്തമായ ഭൂരിപക്ഷത്തോടെ മുൻപിൽ എത്തിയിരുന്നു.
അങ്കമാലിയിലെ പുളിയനം സ്വദേശിയായ ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലയിൽ താമസിക്കുന്നു. ഭാര്യ Beamount ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നേഴ്സ് പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുന്നു. രാഷ്ട്രീയത്തിൽ പുതുമുഖവും താല ഗവൺമെന്റ് ഹോസ്പിറ്റലിൽ ഡോക്ടറും, നല്ലൊരു ഗായകനും ആണ് ബ്രിട്ടോ. മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.
അയര്‍ലണ്ടില്‍ മലയാളികൾ തെരഞ്ഞെടുപ്പുകളിൽ ജയിച്ചിട്ടുണ്ടെങ്കിലും ഇത് ആദ്യമായാണ് പിതാവും മകനും ഒരു ഇലക്ഷനിൽ മത്സരിച്ച് ജനങ്ങളുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെടുന്നത്.
അയര്‍ലണ്ടില്‍ ഡബ്ലിന്‍ കൗണ്ടിയില്‍ സൗത്ത് കൗണ്‍സിലിന് കീഴില്‍ വരുന്ന താലയില്‍ നിന്ന് മലയാളിയായ ബേബി പെരേപ്പാടന്‍ വിജയിച്ചു. ബേബി പെരേപ്പാടന്റെ മകനായ ബ്രിട്ടോ പെരേപ്പാടന്‍ ഡബ്ലിന്‍ കൗണ്ടിയില്‍ താല സെന്‍ട്രലില്‍ നിന്നും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. ഒമ്പതാം റൗണ്ട് വോട്ടെണ്ണലിലാണ് വിജയം. ആകെ 6 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്.
ബേബി പെരേപ്പാടൻ നിലവിലെ താല സൗത്ത് കൗൺസിലർ ആണ്. ഇത് രണ്ടാം തവണയാണ് തുടർച്ചയായി അതേ മണ്ഡലത്തിൽ നിന്ന് വിജയിക്കുന്നത്. ആകെ 5 കൗണ്‍സില്‍ സീറ്റുകളാണ് ഇവിടെയുള്ളത്. അഞ്ചാം റൗണ്ട് വോട്ടെണ്ണലിലാണ് Fine Gael ടിക്കറ്റില്‍ മത്സരിച്ച പെരേപ്പാടന്‍ കൗണ്‍സിലറായി വിജയിച്ചത്.
ഒരു ഡസനോളം മലയാളികൾ ഉൾപ്പെടെ ധാരാളം കുടിയേറ്റക്കാർ മാറ്റുരച്ച ഈ തവണത്തെ കൗണ്ടി കൗൺസിൽ ഇലക്ഷനിൽ കുടിയേറ്റക്കാർക്കെതിരെയുള്ള വികാരങ്ങളും സോഷ്യൽ മീഡിയയിലൂടെ ഉള്ള ആക്രമണങ്ങളും ഉണ്ടായിരുന്നു. അതിനെയെല്ലാം അതിജീവിച്ചാണ് ഈ പിതാവും മകനും വിജയം പേരിലാക്കിയത് എന്നറിയുമ്പോള്‍ ആണ് ഇവരുടെ വിജയത്തിന് തിളക്കമേറെ ഉള്ളത്.
തങ്ങളിൽ വിശ്വാസം അർപ്പിച്ച് വോട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും, ജനങ്ങൾക്കും ബേബി പെരേപ്പാടനും മകൻ ബ്രിട്ടോയും നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.