ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്:ശക്തമായ ഇടിമിന്നല്‍ സാധ്യതയുള്ളതിനാലാണ് നിരോധനം,

കോട്ടയം: ഇടിമിന്നല്‍ സാധ്യതയുള്ളതിനാല്‍ മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്ടര്‍ വി വിഗ്‌നേശ്വരി ഉത്തരവിട്ടു. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതായാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിരോധനം തുടരും.

Qകാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. വെള്ളിയാഴ്ച ഇല്ലിക്കല്‍കല്ലില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റിരുന്നു.

വെള്ളിയാഴ്ച 12.30-നാണ് ഇല്ലിക്കല്‍കല്ലില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നലേറ്റത്. അവധി ദിവസങ്ങളില്‍ ആയിരത്തിലധികം വിനോദസഞ്ചാരികള്‍ ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും എത്തുന്നുണ്ട്.

ഇലവീഴാപ്പൂഞ്ചിറയില്‍ എന്തെങ്കിലും അപകടമുണ്ടായാല്‍ ചികിത്സയ്ക്കായി 25 കിലോമീറ്റര്‍ അകലെയുള്ള തൊടുപുഴയിലെത്തണം. ചികിത്സയ്ക്കായി ഇല്ലിക്കല്‍ കല്ലില്‍നിന്ന് 20 കിലോമീറ്ററോളം സഞ്ചരിച്ച് ഈരാറ്റുപേട്ടയില്‍ എത്തണം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !