ന്യൂഡൽഹി/ശ്രീനഗർ: അന്താരാഷ്‌ട്ര യോഗ ദിനാഘോഷങ്ങൾക്കു നേതൃത്വം നൽകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിൽ. മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻഡിഎ സർക്കാർ അധികാരമേറ്റ ശേഷമുളള ആദ്യ അന്താരാഷ്‌ട്ര യോഗ ദിനമാണ് വെള്ളിയാഴ്ച.
ശ്രീനഗറിൽ ദാൽ തടാകത്തിനു സമീപത്തെ ഷേർ ഇ കശ്മീർ കൺവെൻഷൻ സെന്‍ററിലാണു പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗ പരിശീലന പരിപാടി.വ്യാഴാഴ്ച വൈകിട്ട് ശ്രീനഗറിലെത്തിയ മോദി ജലവിതരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ 1500 കോടിയുടെ അടിസ്ഥാനസൗകര്യ വികസനത്തിനു തുടക്കമിട്ടു. യുവാക്കളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വെള്ളിയാഴ്ച പുലർച്ചെ നാലു മുതൽ എട്ടു വരെയാണ് യോഗ ദിനാഘോഷം.
6.30ന് പ്രധാനമന്ത്രി വേദിയിലെത്തും. യോഗ പരിശീലനത്തിനു ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ വിവിധ നഗരങ്ങളിൽ കേന്ദ്രമന്ത്രിമാരുൾപ്പെടെ പ്രമുഖർ ദിനാഘോഷത്തിൽ പങ്കെടുക്കും.യുഎസ് മുതൽ ഓസ്ട്രേലിയ വരെയുള്ള വിവിധ രാജ്യങ്ങളിലും ദിനം ആഘോഷിക്കും.
ശ്രീനഗറിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗ ദിനാഘോഷത്തിൽ 7,000 പേരാണു പങ്കെടുക്കുന്നത്. ജമ്മു കശ്മീർ ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയും മോദിക്കൊപ്പമുണ്ടാരും. മൂന്നാം തവണ പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കശ്മീർ സന്ദർശനമാണിത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് കനത്ത സുരക്ഷയിലാണു കശ്മീർ. ശ്രീനഗറിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു. സുരക്ഷാ സംവിധാനങ്ങളുടെ ചുമതല എസ്പിജി ഏറ്റെടുത്തു. ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തി. 2015 മുതലാണ് ജൂൺ 21 അന്താരാഷ്‌ട്ര യോഗ ദിനമായി ആചരിച്ചു തുടങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.