അനിൽ കുമാർ ✍️
രാജസ്ഥാൻ:ജയ്പൂരിലെ അതി പ്രശസ്തമായതും കേരള തനിമയിൽ നിർമ്മിതവുമായ ദേവി നഗർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ പുനപ്രതിഷ്ഠ മഹോത്സവം ജൂൺ 18മുതൽ 20 വരെ വിപുലമായ രീതിയിൽ താഴമൺ മഠം തന്ത്രി ശ്രീ കണ്ഠരരു മോഹനരുടെ കാർമികത്വത്തിൽ നടന്നു.
മൂന്നു ദിവസങ്ങളിലായി വിശേഷാൽ പൂജകളും അന്നദാനവും പ്രസാദ വിതരണവും ഉണ്ടായിരുന്നു. പ്രസ്തുത ചടങ്ങിൽ നൂറു കണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു.നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന ജെയ്പൂരിലെ കേരള മോഡൽ ക്ഷേത്ര ചടങ്ങുകൾ പ്രദേശ വാസികൾക്കും ഏറെ ഹൃദ്യമായി.മണ്ഡല കാലത്ത് വിശേഷാൽ പൂജ നടക്കുന്ന ദേവി നഗർ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ ഇത്തവണയും പൂജാ ചടങ്ങുകൾക്കായി നിരവധി ഭക്ത ജനങ്ങൾ എത്തിയതായും ഭാരവാഹികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.