ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ കന്നഡനടൻ ദർശൻ ഉൾപ്പെടെ നാലുപ്രതികളുടെ പോലീസ് കസ്റ്റഡി രണ്ടുദിവസത്തേക്കുകൂടി നീട്ടി.
ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡ ഉൾപ്പെടെ മറ്റ് 13 പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡുചെയ്തു. ദർശനൊപ്പം അടുത്ത സുഹൃത്തും നടനുമായ പ്രദോഷ്, ധനരാജ്, വിനയ് എന്നിവരുടെ പോലീസ് കസ്റ്റഡിയാണ് നീട്ടിയത്.ജൂൺ ഒൻപതിനാണ് രേണുകാസ്വാമിയുടെ മൃതദേഹം ബെംഗളൂരു സുമനഹള്ളിയിലെ ഓവുചാലിൽ കണ്ടെത്തിയത്. 11-ന് ദർശനും പവിത്രയും ഉൾപ്പെടെ 13 പേരെ പോലീസ് അറസ്റ്റുചെയ്തു. ഇവരുടെ പോലീസ് കസ്റ്റഡിയുടെ കാലാവധി തീരുന്നതിനാലാണ് വ്യാഴാഴ്ച ബെംഗളൂരു 24-ാം അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയത്.
പിന്നീട് അറസ്റ്റുചെയ്ത നാലുപേരെക്കൂടി ഇവർക്കൊപ്പം ഹാജരാക്കി.പവിത്ര ഗൗഡയാണ് കേസിലെ ഒന്നാംപ്രതി. ദർശൻ രണ്ടാംപ്രതിയാണ്.
പവിത്രയ്ക്ക് സാമൂഹികമാധ്യമത്തിലൂടെ അശ്ലീല കമന്റുകൾ അയച്ചതിന്റെ വൈരാഗ്യത്തിൽ ചിത്രദുർഗ സ്വദേശിയായ രേണുകാസ്വാമിയെ ബെംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുവന്ന് കൊലപ്പെടുത്തി മൃതദേഹം ഓവുചാലിൽ തള്ളിയെന്നാണ് കേസ്.
തലയിലുൾപ്പെടെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവേൽപ്പിച്ചിരുന്നു. ഷോക്കേൽപ്പിക്കുകയുംചെയ്തു. മുറിവിൽനിന്ന് രക്തംവാർന്നുപോയതും ഷോക്കേറ്റതുമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.