കോട മഞ്ഞുകണ്ടു പുറത്തിറങ്ങിയാൽ ആക്രമിക്കപ്പെടും... മൂന്നാറിൽ സഞ്ചാരികളെ ലക്ഷ്യമിട്ട് അക്രമി സംഘങ്ങൾ

മൂന്നാർ :വിനോദസഞ്ചാര മേഖലയ്ക്ക് കളങ്കമായി മൂന്നാറിൽ സഞ്ചാരികൾക്കു നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണങ്ങൾ വർധിക്കുന്നു.

സമയനഷ്ടം, സ്ഥലം പരിചയമില്ലായ്മ, നാണക്കേട് എന്നിവ ഓർത്ത് സഞ്ചാരികൾ പരാതി നൽകാത്തതിനാൽ നടപടി ഉണ്ടാകുന്നില്ല. പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ രണ്ടാം മൈൽ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണു കൂടുതലും ആക്രമണങ്ങൾ നടക്കുന്നത്. 

സന്ദർശിക്കാനെത്തുന്നവരുടെ വാഹനങ്ങൾ പാതയോരത്തു പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയാണു പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്. വിനോദ സഞ്ചാരികളെ സംഘം ചേർന്നു മർദിക്കുകയും വാഹനത്തിനു കേടുപാടുകൾ വരുത്തുകയും ചെയ്യുന്നത് ആവർത്തിക്കുന്നു. 

കഴിഞ്ഞ ദിവസം രാത്രി രണ്ടാം മൈലിൽ കോടമഞ്ഞു കണ്ടു വാഹനം നിർത്തി ഇറങ്ങിയ 2 യുവാക്കളെ നാൽപതിലധികം പേർ വരുന്ന സംഘം ആക്രമിച്ചു പരുക്കേൽപിച്ചതാണ് ഒടുവിലുണ്ടായ സംഭവം.

മൂക്കിനും നെഞ്ചിനും മർദനമേറ്റ ഇരുവരും അടിമാലിയിലെത്തി ചികിത്സ തേടി നാട്ടിലേക്കു മടങ്ങി. ഇരുവരുടെയും വസ്ത്രങ്ങൾ കീറി നശിപ്പിച്ചിരുന്നു. യുവാക്കൾ പൊലീസിനെ വിളിക്കാൻ തുടങ്ങിയപ്പോൾ, ഇവർ സ്ത്രീകളെ അപമാനിക്കാൻ ശ്രമിച്ചു, ഭാഷാഭിന്നത ഉണ്ടാക്കി തുടങ്ങിയ ആരോപണങ്ങൾ ഉയർത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !