ഇടുക്കി :പട്ടികവർഗ്ഗ വിഭാഗത്തിലെ ഊരാളി സമുദായത്തിൽ നിന്നും കേരളത്തിലെ ആദ്യത്തെ MBBS ഡോക്ടറായി ഉയർന്ന മാർക്കോടേ പാസായ Dr. പ്രവീണ കളമശ്ശേരിഗവ: മെഡിക്കൽ കോളേജിൽ നിന്നുമാണ് ഉയർന്ന മാർക്കോടെ ഡോക്ടർ പട്ടം നേടിയത്.
ഇടുക്കി ജില്ലയിൽ കുളമാവ് കോഴിപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിൽ കണ്ടത്തിൽകരവീട്ടിൽ രവിയുടേയും, രമണിയുടേയു രണ്ടാമത്തെ പുത്രിയാണ് പ്രവീണ എന്ന മിടുക്കി.ഇന്ന്പട്ടികവർഗ്ഗ വിഭാഗത്തിൽ ഊരാളി സമുദാ യത്തിലെ സ്വർണ്ണ നക്ഷത്രമായി തിളങ്ങുകയാണ് പ്രവീണ.ദാരിദ്രത്തിൻ്റെ തീചൂളയിൽ വെന്തുരുകി ജീവിതം നയിച്ചിരുന്ന രവിയും, കുടുംമ്പവും തൻ്റെ പരിമിതികൾക്കപ്പുറം തരണംചെയ്തുകൊണ്ടാണ് തൻ്റെമകളെ പഠിപ്പിച്ച് ഈ നിലയിൽഎത്തിച്ചത്.
ആ കുടുംബത്തിൻ്റെ അഗ്രഹം ഈ മകൾ സാക്ഷാൽകരിച്ച് മധുരസമ്മാനമായി ഡോക്ടറേറ്റ് എടുത്ത് രക്ഷിതാക്കൾക്ക് സമ്മാനിച്ചതിൻ്റെ സന്തോഷത്തിലാണ് രവിയും, രമണിയും,സഹോദരി രവീണയും, ഒപ്പം നാട്ടുകാരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.