തോക്കും മാരകായുധങ്ങളുമായി എത്തിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പിടിയിൽ

മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ നാലാമനും പോലീസിൻ്റെ പിടിയിലായി.

താനൂർ സ്വദേശി കെ. തഫ്സീർ (24) ആണ് പരപ്പനങ്ങാടി എസ്.എച്ച്. ഒ. ഹരീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ വലയിലായത്. ഇയാളെ പൊന്നാനി കോടതി റിമാൻ്റ് ചെയ്തു.

സ്വർണകള്ളക്കടത്തുമായി ബന്ധപ്പെട്ട് ചെട്ടിപ്പടി സ്വദേശിയായ യുവാവിനെ തിരഞ്ഞ് തോക്കും മാരകായുധങ്ങളുമായി വാഹനത്തിലെത്തിയ അഞ്ചംഗ സംഘത്തിൽ ഉൾപ്പെട്ട ആളാണ് തഫ്സീർ. യുവാവിനെ അന്വേഷിച്ചെത്തിയ ഇവർ നാട്ടുകാർക്കെതിരെ ഭീഷണി ഉയർത്തുകയായിരുന്നു.

തുടർന്ന് സംഘത്തിലെ രണ്ടുപേരെ നാട്ടുകാർ പിടികൂടി ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് പോലീസിനെ വിവരമറിയിച്ചു. ഇതിനിടെ മൂന്നുപേർ കാറിൽ രക്ഷപെട്ടു. 

ഇതിലൊരാളാണ് ഇപ്പോൾ പിടിയിലായ തഫ്സീർ. രക്ഷപ്പെട്ട മറ്റൊരാളെ പോലീസ് നേരത്തേ പിടികൂടിയിരുന്നു. അഞ്ചാമൻ വിദേശത്തേക്ക് കടന്നതായാണ് വിവരം

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !