ആലപ്പുഴ: ഇടതു വലതു മുന്നണികൾ അതിരുവിട്ട മുസ്ലിം പ്രീണനം നടത്തുകയാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശൻ.
എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ 'യോഗനാദ'ത്തിലെ മുഖപ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കേരളത്തിലെ സാമൂഹിക യാഥാർത്ഥ്യങ്ങളെ കുറിച്ച് തുറന്നു പറയുന്നതിന്റെ പേരിൽ രക്തസാക്ഷിയാകാനും തയാറെന്ന് വെള്ളാപ്പള്ളി പറയുന്നു.മുന്നണികളുടെ മുസ്ലിം പ്രീണനത്തെക്കുറിച്ചു പറഞ്ഞതിന്റെ പേരിൽ ഭീഷണിപ്പെടുത്താൻ നോക്കേണ്ടെന്നും വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
'യാഥാർഥ്യം ഉറക്കെപ്പറഞ്ഞതിന്റെ പേരിൽ എനിക്കെതിരേ വാളെടുക്കുന്നവരോടും ഉറഞ്ഞുതുള്ളുന്നവരോടും പറയാൻ ഒന്നേയുള്ളൂ; ഇത്തരം ഭീഷണിക്കുമുന്നിൽ തലകുനിക്കാൻ മനസ്സില്ല. അത്തരം വെല്ലുവിളി നേരിടാൻ തയ്യാറാണ്.
അതിനുവേണ്ടി രക്തസാക്ഷിയാകാനും മടിയില്ല' എന്ന മുഖവുരയോടെയാണ് വെള്ളാപ്പള്ളിയുടെ മുഖപ്രസംഗത്തിലെ പരാമർശങ്ങൾ.
കേരളത്തിൽ ഹൈന്ദവ പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന അസമത്വങ്ങളെക്കുറിച്ച് ബോദ്ധ്യമാകണമെങ്കിൽ ഇവിടെ ഒരു സാമൂഹ്യ, സാമ്ബത്തിക സർവേ നടത്തുക തന്നെ വേണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെടുന്നു.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.