അഞ്ചു പവനോളം വീട്ടമ്മയെ പറ്റിച്ചു സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർ പിടിയിൽ

കൊല്ലം:ജോലിക്കു നിന്ന വീട്ടിൽ നിന്നു മുക്കുപണ്ടം വച്ച് സ്വർണാഭരണം മോഷ്ടിച്ച കേസിൽ 2 പേരെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം കന്റോൺമെന്റ് പുതുവൽ പുരയിടത്തിൽ ജ്യോതിമണി (48), കരിക്കോട് കുറ്റിച്ചിറ സൽമ മൻസിലിൽ മീരാസാഹിബ് (67) എന്നിവരാണു പിടിയിലായത്. കുണ്ടറ സാരഥി ജംക്‌ഷനിൽ നഫീന മൻസിലിൽ ഫാത്തിമ ബീവിയുടെ 5 പവന്റെ സ്വർണാഭരണങ്ങൾ ആണ് മോഷണം പോയത്.  

ജ്യോതിമണിയും മീരാസാഹിബും ഫാത്തിമ ബീവിയുടെ വീട്ടിൽ ജോലിക്കു നിന്നവരാണ്. ജ്യോതിമണി ഫാത്തിമ ബീവിയുടെ ആഭരണങ്ങൾ പണയം വയ്ക്കാനായി വാങ്ങിയ ശേഷം തിരികെ വ്യാജ ആഭരണങ്ങൾ നൽകുകയായിരുന്നു. 

ഫാത്തിമ ബീവിയുടെ സഹോദരന്റെ മക്കൾ അമീന വീട്ടിൽ വന്നപ്പോൾ ഗൃഹനാഥയുടെ കഴുത്തിലെ അലർജി ശ്രദ്ധയിൽപെട്ടു. സംശയം തോന്നിയ അമീന ആഭരണങ്ങൾ ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോഴാണു തട്ടിപ്പു തിരിച്ചറിഞ്ഞത്. 

തുടർന്ന് കുണ്ടറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മറവിയുള്ള ഫാത്തിമ ബീവിയെ പറ്റിച്ചു പ്രതികൾ സ്വർണാഭരണങ്ങൾ കൈക്കലാക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !