കോട്ടയം: ഇടവേളയ്ക്കു ശേഷം ശക്തമായി പെയ്തു തുടങ്ങിയ കാലവർഷത്തിൽ ജില്ലയിൽ മരങ്ങൾ ഒടിഞ്ഞു വീണു കനത്തനാശം.
ഇന്നലെ രാവിലെ വീശിയ ശക്തമായ കാറ്റിലാണു നാശനഷ്ടം. ദേശീയപാത 183ൽ പൊടിമറ്റത്ത് മരം റോഡിലേക്കു വീണ് ഗതാഗതം ഒരു മണിക്കൂറിലധികം തടസ്സപ്പെട്ടു. റോഡരികിൽ നിന്ന വൻ പാലമരമാണു കടപുഴകി റോഡിന് കുറുകെ വീണത്. മരം വീണ സമയത്ത് വാഹനങ്ങൾ എത്താതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.വൈദ്യുത പോസ്റ്റും ഒടിഞ്ഞു.അഗ്നിരക്ഷാസേന മരം മുറിച്ചെങ്കിലും ക്രെയിൻ ഉപയോഗിച്ചാണ് മരം എടുത്തു മാറ്റിയത്. പാറത്തോട് –ഇടക്കുന്നം റോഡിന് സമീപവും ദേശീയ പാതയിൽ മരം വീണു. ആനക്കല്ല് -പൊൻമല - പൊടിമറ്റം റോഡ്, കുമരകം കണ്ണാടിച്ചാൽ റോഡ്, മുണ്ടക്കയം– കോരുത്തോട് റോഡിൽ പനയ്ക്കച്ചിറ, ചെന്നാമറ്റം– വട്ടുകുളം റോഡ് എന്നിവിടങ്ങളിലും റോഡിലേക്കു മരം വീണു. റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാലാണു വലിയ അപകടങ്ങൾ ഉണ്ടാകാതിരുന്നത്.
മുണ്ടക്കയം പൊലീസ് സ്റ്റേഷനു സമീപത്തു നിന്ന മരം വീണു സ്റ്റേഷൻ കെട്ടിടത്തിന്റെ മേൽക്കൂര നശിച്ചു. സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്തിരുന്ന ഉദ്യോഗസ്ഥന്റെ ബൈക്കിനും നാശം സംഭവിച്ചു. കടുത്തുരുത്തി വില്ലേജ് ഓഫിസ് പരിസരത്തെ തണൽ മരം ടി.ആർ.രാമൻ നായർ റോഡിനു കുറുകെ വീണു.
മുണ്ടക്കയം – പാലൂർക്കാവ് – തെക്കേമല റോഡരികിൽ പാലൂർക്കാവ് ടൗണിനു സമീപത്തു നിന്ന മരം സമീപത്തെ തോട്ടിലേക്കു മറിഞ്ഞു വീണു. വിവിധ സ്ഥലങ്ങളിൽ വീടുകൾക്കു മുകളിൽ മരം വീണും നാശമുണ്ടായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.