കോഴിക്കോട് : നാലു വയസ്സുകാരിയുടെ വിരലിനു പകരം നാവിനു ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കു പിഴവു സംഭവിച്ചതായി മെഡിക്കൽ ബോർഡ് റിപ്പോർട്ട്.
ശസ്ത്രക്രിയയിൽ പിഴവു സംഭവിച്ചതായി നേരത്തേ പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. പൊലീസിന്റെ കണ്ടെത്തൽ മെഡിക്കൽ ബോർഡും ശരിവച്ച സാഹചര്യത്തിൽ ഡോക്ടർക്കെതിരെ അന്വേഷണോദ്യോഗസ്ഥൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും.മെഡിക്കൽ ബോർഡ് കൺവീനറായ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. എൻ.രാജേന്ദ്രൻ മെഡിക്കൽ കോളജ് എസിപി കെ.ഇ.പ്രേമചന്ദ്രനു റിപ്പോർട്ട് കൈമാറി. ആശുപത്രി സംവിധാനത്തിലെ തകരാറുകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മെഡിക്കൽ ബോർഡ് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും എസിപി പറഞ്ഞു.
സംഭവത്തിൽ മെഡിക്കൽ നെഗ്ലിജൻസ് (ഐപിസി 338) ആക്ട് പ്രകാരം മെഡിക്കൽ കോളജ് പൊലീസ് നേരത്തേ തന്നെ കേസെടുത്തിരുന്നു. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.