കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജ് മുറിയില്‍ ഭീഷണിപ്പെടുത്തി പണവും ഫോണും കവര്‍ന്ന യുവാവ് അറസ്റ്റില്‍.
തളിപ്പറമ്പ് സ്വദേശി ആല്ബിന് ആന്റണിയെ (29) യാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. പാലായിലെ പള്ളി വികാരിയായ വൈദികന്റെ പരാതിയിലാണ് നടപടി. വൈദികന്റെ 40,000 രൂപയും ഐഫോണും ഐവാച്ചും പ്രതി കൈക്കലാക്കിയിരുന്നു.
23-ന് എറണാകുളം കെ.എസ്.ആര്‍ടി.സി. സ്റ്റാന്‍ഡിനു സമീപമുള്ള ലോഡ്ജിലായിരുന്നു സംഭവം. എറണാകുളത്ത് എത്തിയതായിരുന്നു വൈദികന്. തിരിച്ച് കോട്ടയത്തേക്കു പോകാന്‍ കെ.എസ്.ആര്.ടി.സി. സ്റ്റാന്‍ഡിലേക്ക് പോകുന്നതിനിടെ ബാത്ത് റൂം ഉപയോഗിക്കാനായി ലോഡ്ജില്‍ മുറിയെടുത്തു.മുറിയിലിരിക്കെ കതക് തള്ളിത്തുറന്ന് അകത്തുകടന്ന പ്രതി, കഴുത്തില്‍ കത്തി െവച്ച് പണവും സാധനങ്ങളും കവര്‍ന്നതായാണ് വൈദികന് പോലീസിനു നല്കിയ പരാതിയിലുള്ളത്.
പോലീസ് അന്വേഷണത്തില്‍ ആല്ബിന് ഇതേ ലോഡ്ജില്‍ മുറിയെടുത്തിരുന്നതായി കണ്ടെത്തി. ലോഡ്ജില്‍നിന്ന് പ്രതിയുടെ തിരിച്ചറിയല്‍ രേഖയും ഫോണ്‍ നമ്പറും കണ്ടെത്തി. ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.
വികാരിയില്‍നിന്ന് കൈക്കലാക്കിയ ഐഫോണില്‍ ചൊവ്വാഴ്ച സിം ഇട്ടതോടെ പോലീസിന് വിവരം ലഭിക്കുകയും ടവര്‍ ലൊക്കേഷന്‍ വഴി പ്രതിയെ കണ്ടെത്തുകയുമായിരുന്നു.
എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ യു. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഹൈക്കോടതി പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആല്‍ബിനെ കോടതി റിമാന്‍ഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.