മാലിന്യമോഴുക്കുന്ന കമ്പനികൾക്ക് വേണ്ടി വ്യവസായ മന്ത്രി രാജീവ് ജനങ്ങളെ വഞ്ചിക്കുന്നു : അൻസാരി ഏനാത്ത്

കളമശ്ശേരി : മാലിന്യമോഴുക്കുന്ന കമ്പനികൾക്ക് വേണ്ടി വ്യവസായ മന്ത്രി രാജീവ് ജനങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം അൻസാരി എന്നാത് വ്യക്തമാക്കി. എസ്‌ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച എംഎൽഎ ഓഫിസ് മാർച്ച് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഹരിത ട്രൈബുണൽ നിർദേശമായ പെരിയാറിന്റെ തീരത്തെ വാക്ക് വേ നടപ്പിലാക്കാത്തത് പി രാജീവിന്റെ താല്പര്യപ്രകാരമാണ്. മാലിന്യം ഒഴുക്കി മത്സ്യക്കുരുതി ഉണ്ടാകുമ്പോഴെല്ലാം പിസിബി സർക്കാർ അനുകൂല റിപ്പോർട്ട് നൽകുകയും ഗവേഷക സ്ഥാപനമായ കുഫോസ് വസ്തുതകൾ കണ്ടെത്തുന്ന റിപ്പോർട്ട് പുറത്തു വിടുകയും ചെയ്യുന്നു. 

കളക്ടർ നൽകിയ റിപ്പോര്ട്ട് പോലും സ്വാതന്ത്ര്യ അന്വേഷണം ആവശ്യപ്പെടുമ്പോൾ അതിൽ സർക്കാർ സമ്മർദ്ദം വ്യക്തമാകുന്നുണ്ട്. കോർപറേറ്റ് ഫണ്ട് പാർടിക്ക് ലഭിക്കുന്നതിനു വേണ്ടി കളമശ്ശേരിയിലെ ജനങ്ങളെ ഒറ്റു കൊടുക്കുന്നത് തുടരാൻ എസ്‌ഡിപിഐ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ജില്ലാ വൈസ് പ്രസിഡന്റ്‌ ഷമീർ മഞ്ഞാലി അധ്യക്ഷത വഹിച്ചു. അജ്മൽ കെ മുജീബ് സ്വാഗതം പറഞ്ഞു. കെഎ മുഹമ്മദ്‌ ഷമീർ,ഷാനവാസ്‌ സിഎസ്, സാദിക്ക് എലൂക്കര എന്നിവർ സംസാരിച്ചു. ശിഹാബ് പടന്നാട്ട്, നാസർ എളമന, സുധീർ എലൂക്കര, നൗഷാദ് എൻകെ, ഷാനവാസ്‌ കൊടിയൻ, നിസാർ അഹമ്മദ്, സനൂപ് പട്ടിമറ്റം എന്നിവർ നേതൃത്വം നൽകി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !