പാലാ :ജോസ് കെ മാണി ജനങ്ങളിൽ നിന്ന് ഓടി ഒളിക്കുകയാണെന്നും ജനങ്ങളെ നേരിടാൻ മടിയുള്ളതുകൊണ്ടാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നും ബിനു പുളിക്കകണ്ടത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ-
പാർട്ടി അച്ചടക്ക ലംഘനത്തിനും സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെയും പേരിൽ സിപിഐ എം പാലാ തെക്കേക്കര വെസ്റ്റ് ബ്രാഞ്ച് അംഗവും പാലാ നഗരസഭാ സി.പി. എം. പാർലമെൻ്ററി പാർട്ടി ലീഡറുമായിരുന്ന അഡ്വ. ബിനു പുളിക്കണ്ടത്തിലിനെ സിപിഐ എമ്മിൽ നിന്ന് പുറത്താക്കിയതായി പാലാ ഏരിയ കമ്മിറ്റി അറിയിച്ചു.
അതേ സമയംജോസ് കെ മാണിയെ വിമർശിച്ചതിന്റെ പേരിൽ പാർട്ടി നടപടി എടുത്തതിനെ പറ്റി ഇപ്പോൾ പ്രതികരിക്കാനില്ലന്നും തുടർ പ്രവർത്തനങ്ങളെ പറ്റി ആലോചിക്കുമെന്നും അഡ്വ ബിനു പുളിക്കകണ്ടം ഡെയ്ലി മലയാളി ന്യൂസിനോട് പറഞ്ഞു..
ജോസ് കെ മാണി അടക്കമുള്ള ആരും വിമർശനത്തിന് അതീതരല്ലന്നും തന്നെ അപകീർത്തി പെടുത്താനും വേട്ടയാടാനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ബിനു കൂട്ടിചേർത്തു.
എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തിരുമാനത്തെപോലും പരസ്യമായി വെല്ലുവിളിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും തുടർന്നാണ് അടിയന്തിര ഏരിയ കമ്മിറ്റി അടിയന്തിരമായി ചേർന്ന് നടപടി സ്വീകരിച്ചതെന്ന് പാലാ ഏരിയ സെക്രട്ടറി പി എം ജോസഫ് അറിയിച്ചു.
ഏരിയ കമ്മിറ്റി തീരുമാനത്തിന് കോട്ടയം ജില്ലാ കമ്മിറ്റിയും അംഗീകാരം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.