ആലപ്പുഴ: 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ ഏക സിറ്റിങ് സീറ്റായിരുന്ന ആലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാൽ വിജയത്തിലേക്ക്.
ആലപ്പുഴയിൽ കെ.സി. വേണുഗോപാലിന്റെ ഭൂരിപക്ഷം 30000 കടന്നു. രണ്ട് തവണ ആലപ്പുഴയിൽ എംപിയായിരുന്നു വേണുഗോപാൽ ഒരിടവേളയ്ക്ക് ശേഷമാണ് മണ്ഡലം പിടിക്കാനിറങ്ങിയത്.മണ്ഡലം പിടിക്കാമെന്ന കണക്കുക്കൂട്ടലിൽ ഇറങ്ങിയ എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഒരുഘട്ടത്തിൽ ഭൂരിപക്ഷം 300 വോട്ടുകളോളം ഉയർത്തിയെങ്കിലും ഒരുഘട്ടത്തിൽ താഴേക്ക് പോവുകയായിരുന്നു.
രാജ്യസഭയിൽ എംപിയായിരിക്കെയാണ് കെ.സി. വേണുഗോപാൽ ലോക്സഭയിൽ മത്സരിക്കാനിറങ്ങിയത്.
ലോക്സഭയിലേക്കു ജയിക്കുന്നതോടെ അദ്ദേഹത്തിന് രാജ്യസഭയിലെ പദവി ഒഴിയേണ്ടി വരും. കോൺഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാലിനെ സംബന്ധിച്ചിടത്തോളം ആലപ്പുഴയിലെ മത്സരം അഭിമാനപോരാട്ടമായിരുന്നു.
കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ ശക്തമായ സമ്മർദ്ദത്തിനൊടുവിലാണ് വേണുഗോപാൽ ആലപ്പുഴ പിടിക്കാനിങ്ങിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.