വൻ ഭൂരിപക്ഷത്തിൽ ചുരം കയറി രാഹുൽ: റായ്ബറേലിയിലും ബഹുദൂരം മുന്നിൽ,

വൻ ഭൂരിപക്ഷത്തിൽ ചുരം കയറി രാഹുൽ: റായ്ബറേലിയിലും ബഹുദൂരം മുന്നിൽ,

കല്‍പറ്റ: വയനാട് ലോക്സഭ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി വൻ ലീഡിലേക്ക്. ഭൂരിപക്ഷം ഇതിനകം രണ്ടു ലക്ഷം കടന്നു. രാഹുല്‍ 367587 വോട്ടു നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള സി.പി.ഐയിലെ ആനി രാജക്ക് അതിന്റെ പകുതി വോട്ടുപോലും നേടാനായില്ല.

രാഹുലിന്‍റെ ഭൂരിപക്ഷം 2,10,472 പിന്നിട്ടു. വമ്ബൻ അവകാശവാദങ്ങളുമായി ചുരം കയറിയെത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ഓളമുണ്ടാക്കാനായില്ല. 97,856 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. വോട്ടെണ്ണലിന്റെ ഈ ഘട്ടത്തില്‍തന്നെ രാഹുല്‍ വയനാട്ടില്‍ ജയമുറപ്പിച്ചുകഴിഞ്ഞു. 2019ല്‍ രാഹുലിന്റെ ഭൂരിപക്ഷം 4,31,770 (കിട്ടിയ വോട്ട്: 7,06,367) വോട്ടുകളായിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥി പി.പി. സുനീർ 274,597 വോട്ടും എന്‍.ഡി.എക്കായി തുഷാര്‍ വെള്ളാപ്പള്ളി 78,816 വോട്ടുകളുമാണ് നേടിയത്. ഉത്തർപ്രദേശിലെ റായ്ബറേലിയിലും രാഹുല്‍ ബഹുദൂരം മുന്നിലാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

90 ദിവസം കാത്തിരുന്നു…ഒടുവിൽ വൈദികന്റെ വേറിട്ട പ്രതിഷേധം

ഒടുവിൽ സർപ്രൈസ് പൊളിച്ചു അനുമോൾ ! #malayalam #film

വിദേശ ആയുധങ്ങൾക്ക് പകരം! ഇന്ത്യയുടെ #M72

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196 ☎ +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196 ☎ +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !