ഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ എക്സിറ്റ് പോളുകളെയെല്ലാം കാറ്റില്‍ പറത്തിയുള്ള ഫല സൂചനകളാണ് ആദ്യ മണിക്കൂറുകളിലെങ്കിലും പുറത്ത് വരുന്നത്.
ആദ്യ മിനുട്ടുകളില്‍ എന്‍ ഡി എ സഖ്യത്തിന് വലിയ മുന്നേറ്റം നടത്താനായിരുന്നെങ്കില്‍ ഒന്നര മണിക്കൂർ പിന്നിടുമ്പോള്‍ ഇന്ത്യ സഖ്യവും ഒപ്പത്തിനൊപ്പം പിടിക്കുകയാണ്.നിലവിലെ ഘട്ടത്തിലെങ്കിലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് എന്‍ ഡി എ നേരിട്ടുകൊണ്ടിരിക്കുന്നത്. ഏറ്റവും പ്രധാനം വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നില്‍ പോയി എന്നുള്ളതായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെയാണ് ഈ കണക്ക് പുറത്ത് വിട്ടത്. ബി ജെ പി കേന്ദ്രങ്ങളെ മാത്രമല്ല, എതിർ പാളയങ്ങളെപ്പോലും ഞെട്ടിക്കുന്നതായിരുന്നു ഈ കണക്കുകള്‍. എന്നാല്‍ ഇതേ സമയം തങ്ങള്‍ പ്രതീക്ഷിച്ച മുന്നേറ്റം തന്നെയാണ് ഇതെന്നാണ് യുപിയിലെ പ്രാദേശിക നേതാക്കളുടെ അവകാശവാദം.
വാരണാസിയിലെ അമ്പരപ്പ് ഏതാനും നിമിഷങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റുള്ളവരെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയാണ്. നിലവില്‍ പതിമൂന്നായിരത്തിലേറെ വോട്ടിന്റെ ലീഡാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ബി ജെ പിക്ക് 58037 വോട്ടുകളും അജയ് റായിക്ക് 44399 വോട്ടുകളും ലഭിച്ചു.
അതേസമയം ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യം വലിയ മുന്നേറ്റം നടത്തുന്നുണ്ടെങ്കിലും 310 സീറ്റുകളുമായി എന്‍ ഡി എ മുന്നിട്ട് നില്‍ക്കുകയാണ്. 212 സീറ്റിലാണ് ഇന്ത്യാ സഖ്യത്തിന് ലീഡ് പിടിക്കാന്‍ സാധിച്ചത്. 21 സീറ്റില്‍ മറ്റുള്ളവർ മുന്നേറുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.