മൂലമറ്റം :മറ്റ് പബ്ബ് ഹൗസുകളിലെ പഴകിയ മോട്ടോറുകൾ അറക്കുളത്തെത്തിച്ച് ഫിറ്റ് ചെയ്യുകയും സ്ഥിരമായി മോട്ടോറുകൾ തകരാറാകുകയും ചെയ്തിട്ടും ഈ വിഷയത്തിന് ശാശ്വത പരിഹാരം കാണാത്ത അറക്കുത്തെ ഇടത് വലത് കൂട്ട് ഭരണസമിതിക്കെതിരെ ബിജെപി പ്രതിഷേധ സമരം നടത്തി.
ഇത്തവണ മോട്ടോർ തകരാറായിട്ട് 10 ദിവസങ്ങളായിട്ടും പ്രശ്നം പരിഹരിക്കാത്തതിനാലാണ് പ്രതിഷേധ സമരം നടത്തിയത്.വലിയ തകരാറില്ലാതിരുന്ന മൂലമറ്റം കമ്മ്യൂണിറ്റി ഹാൾ 38ലക്ഷം രൂപ മുടക്കി പുനരുദ്ധാരണം നടത്തി ക്രമക്കേട് നടത്തിയ അറക്കുളം പഞ്ചായത്തിലെ അവിഹിത ഇടത് വലത് ഉദ്യോഗസ്ഥ കൂട്ട് കെട്ട് നിരന്തരംകുടിവെള്ള പ്രശ്നം ഉണ്ടാകുന്ന അറക്കുളത്തെ പബ്ബ് ഹൗസിൽ അതിൽ നിന്നും 3 ലക്ഷം രൂപ മുടക്കി പുതിയ മോട്ടോർ സ്ഥാപിച്ചിരുന്നുവെങ്കിൽ 10 വർഷക്കാലത്തേക്ക് യാതൊരു വിധ പ്രശ്നവും ഉണ്ടാകുമായിരുന്നില്ലായെന്ന് ബിജെപികുറ്റപ്പെടുത്തി.
ഇക്കാര്യത്തിൽ പലപ്പോഴും പഞ്ചായത്തിൻ്റെ ഇടപെടീൽ വൈകുമ്പോൾ നാട്ടുകാർ പണം മുടക്കി പൈപ്പുകൾ നന്നാക്കുകയാണ് പതിവ്.കേന്ദ്ര സർക്കാർ 70 കോടി അനുവദിച്ച് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ പൂർത്തീകരണമാണ് ഇനി അറക്കുളത്തിൻ്റെഏക പ്രതീക്ഷ.
ഇതിനുള്ള പഞ്ചായത്തിൻ്റെ വിഹിതം വച്ചിട്ടില്ലായെന്നതും പഞ്ചായത്തിൻ്റെ അനാസ്തയാണ് കാണിക്കുന്നത്. ജലസേചന വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ രൂക്ഷമായ ഈ പ്രശ്നം പരിഹരിക്കുവാൻ മന്ത്രിയോ, മന്ത്രിയുടെ പാർട്ടിയോ, മുന്നണിയോ തയ്യാറാകുന്നില്ല എന്നതാണ് ഏറ്റവും സങ്കടകരം.
ബിജെപി അറക്കുളം പഞ്ചാ.കമ്മറ്റിപ്രസി.എംകെ.രാജേഷിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ സമരം സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടൻ ഉൽഘാടനം ചെയ്തു. പി.വി.സൗമ്യ, എം.ജി.ഗോപാലകൃഷ്ണൻ, രമാ രാജീവ്, ഉത്രാടം കണ്ണൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.