കോഴിക്കോട്: വാഹനാപകടത്തില്‍ 18കാരനായ വിദ്യാര്‍ഥി മരിച്ചു. ബാലുശ്ശേരി കൂരാച്ചുണ്ട് പടിഞ്ഞാറ്റിടത്തില്‍ ജീവന് ബിനു (18) ആണ് മരിച്ചത്.
കൂടെ യാത്ര ചെയ്തിരുന്ന കരിയാത്തന്‍പാറ ആദര്‍ശിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി-മുക്കം റോഡില്‍ വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിന് സമീപത്താണ് അപകടമുണ്ടായത്.താമരശ്ശേരി ഭാഗത്തുനിന്ന് മുക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുവരും സ്കൂട്ടര്‍ അരികിലേക്ക് ഒതുക്കുകയായിരുന്നു. ഇതിനിടയില്‍ തെന്നി വീഴുകയും ഇതേ ദിശയില്‍ വന്ന ചരക്കുലോറിക്കടിയില്‍പ്പെടുകയുമായിരുന്നു.
ജീവന് പ്ലസ് ടു പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. പിതാവ്: ബിനു. മാതാവ്: വിജിത. സഹോദരങ്ങള്‍: കിഷന്, ശിവാനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.