ആലപ്പുഴ: മയക്കുമരുന്ന് കേസിൽ ആലപ്പുഴ സ്വദേശിനി പൊലീസ് പിടിയിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബംഗളുരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് വെള്ളയിൽ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. രണ്ട് കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്.കോഴിക്കോട് താലൂക്ക് പുതിയങ്ങാടി അംശം എടക്കലിലുള്ള ഒരു വീട്ടിൽ വിൽപ്പനയ്‌ക്ക് എത്തിച്ച രാസ ലബഹരിയാണ് പിടികൂടിയത്.600.440 ഗ്രാം വെളുത്ത എംഡിഎംഎ, 179.720 ഗ്രാം മഞ്ഞ എഡിഎഎംഎ, 80 എൽഎസ്ഡി സ്റ്റാമ്പുകളും 6.150 ഗ്രാം ECSTASY ഗുളികകളുമാണ് പിടികൂടിയത്.
വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അന്യ സംസ്ഥാനത്ത് നിന്നെത്തിക്കുന്ന രാസ ലഹരി വിവിധ ജില്ലകളിൽ ചില്ലറ വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.