തിരുവനന്തപുരം മുംബൈ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി

മുംബൈ: തിരുവനന്തപുരം മുംബൈ വിസ്താര വിമാനത്തിനു നേരെ ബോംബ് ഭീഷണി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് എഴുതിയ കുറിപ്പ് വിമാനത്തിലെ ക്രൂ അം​ഗത്തിനാണ് ലഭിച്ചത്. വിസ്താര എയർലൈൻസിന്റെ യു.കെ 552 എന്ന വിമാനത്തിൽ നിന്നാണ് കുറിപ്പ് ലഭിച്ചത്.കുറിപ്പ് ലഭിച്ചതിന് പിന്നാലെ വിവരം അധികൃതരെ അറിയിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ സുരക്ഷിതരായി ഇറക്കിയതിന് ശേഷം വിമാനം പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്. അന്വേഷണ ഉദ്യോ​ഗസ്ഥരുമായി കമ്പനി പൂർണമായും സഹകരിക്കുന്നതായും എയർലൈൻസ് വ്യക്തമാക്കി.

ക്രൂ അം​ഗത്തിന് വിമാനത്തിൽ ബോംബ് ഉണ്ടെന്ന കുറിപ്പ് ലഭിച്ചതായി മുംബൈ പോലീസും സ്ഥിരീകരിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം വിവരം യാത്രക്കാരെ അറിയിച്ചു. യാത്രക്കാരേയും അവരുടെ ല​ഗേജും പരശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !