കൊച്ചി: ഒരാഴ്ച്ചയ്ക്കിടെ 1100 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് തിരിച്ചുകയറി. ഉപഭോക്താക്കള്‍ വലിയ പ്രതീക്ഷയിലിരിക്കെയാണ് വില കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആഭരണം വാങ്ങിയവര്‍ക്കും അഡ്വാന്‍സ് ബുക്കിങ് ചെയ്തവര്‍ക്കും നേട്ടമായി. ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയ തോതില്‍ ഉയരുകയാണ്.
ഇന്ന് വിലക്കയറ്റ ഡാറ്റ പുറത്തുവരുന്നതോടെ സ്വര്‍ണവില ഉയരുമോ താഴുമോ എന്ന് വ്യക്തമാകും.സ്വര്‍ണവില ഉയര്‍ന്നതിന് പുറമെ വിപണിയില്‍ മൊത്തം മുന്നേറ്റം പ്രകടമാണ്. ഡോളര്‍ സൂചിക മുന്നേറി. ഇന്ത്യന്‍ രൂപ നേരിയ തോതില്‍ കരുത്ത് കാട്ടി. വരും ദിവസങ്ങളിലും സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടമുണ്ടായേക്കും. 53000ത്തിന് തൊട്ടടുത്ത് പവന് വില എത്തി എന്നതും എടുത്തുപറയണം.
ഇന്നത്തെ സ്വര്‍ണവില സംബന്ധിച്ച് വിശദീകരിക്കാം...കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 52920 രൂപയാണ് നല്‍കേണ്ടത്. പവന് 320 രൂപയും ഗ്രാമിന് 40 രൂപയും വര്‍ധിച്ചു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6615 രൂപയാണ് വില. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 1120 രൂപ കുറഞ്ഞിരുന്നു. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മാത്രം 400 രൂപയും കുറഞ്ഞു. എന്നാല്‍ ഇന്ന് 320 രൂപ കയറിയതോടെ സ്വര്‍ണം പഴയ വിലയിലേക്ക് തന്നെ കുതിക്കുകയാണ്.ഇന്ത്യന്‍ രൂപയും കരുത്ത് കാട്ടുന്നുണ്ട്. ഡോളറിനെതിരെ 83.43 എന്ന നിരക്കിലാണ് രൂപ. കഴിഞ്ഞ ദിവസം 83.58 വരെ താഴ്ന്ന ശേഷമാണ് തിരിച്ചുകയറുന്നത്. ഇന്ന് സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 58000 രൂപ വരെ ചെലവായേക്കും.
വിവാഹ ആവശ്യങ്ങള്‍ക്ക് ഉള്‍പ്പെടെ ആഭരണം വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് അഡ്വാന്‍സ് ബുക്കിങ് ആണ് നല്ലത്.അതേസമയം, എണ്ണവിലയില്‍ മുന്നേറ്റമുണ്ടായി. ബ്രെന്റ് ക്രൂഡ് ബാരലിന് 86.80 ഡോളര്‍ ആണ് പുതിയ വില. ബാരലിന് 90 ഡോളര്‍ കടക്കുമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടവരുന്നത് സാമ്പത്തിക ഭദ്രതയ്ക്ക് ഇളക്കം തട്ടിക്കും. ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 82.21 ഡോളറും മര്‍ബണ്‍ ക്രൂഡിന് 85.56 ഡോളറുമാണ് ഏറ്റവും പുതിയ വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.