വാറ്റ്‌ഫോർഡ്: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടനാ മൂല്യങ്ങൾ വീണ്ടെടുക്കുവാനുള്ള ജനവികാരം വോട്ടായി മാറ്റുവാൻ കഴിഞ്ഞതിൽ മാതൃരാജ്യത്തെ എല്ലാ സമ്മതിദായകർക്കും ഒഐസിസി വാറ്റ്‌ഫോർഡ് നന്ദി പ്രകാശിപ്പിച്ചു.
രാഹുൽ ഗാന്ധിക്ക് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആശംസകളും പ്രാർഥനകളും പിന്തുണയും നേരുകയും ചെയ്തു.വാറ്റ് ഫോർഡ് ഹോളിവെൽ കമ്മ്യൂണിറ്റി സെന്‍ററിൽ മൂന്നു മണിക്കൂറോളം നീണ്ട ഒഐസിസി യോഗത്തിൽ യുണിറ്റ് പ്രസിഡന്‍റ് സണ്ണിമോൻ മത്തായി അധ്യക്ഷത വഹിച്ചു.ഒഐസിസി വർക്കിങ്ങ് പ്രസിഡന്‍റ് സുജൂ കെ ഡാനിയേൽ ഉദ്ഘാടന പ്രസംഗം നടത്തി.
ലണ്ടനിലെ പ്രവാസി കോൺഗ്രസ് നേതാവായ സൂരജ് കൃഷ്ണൻ 'കേരളത്തിലെ ഭരണ ഭീകരത' യെ വിമർശിച്ചു.സിബി ജോൺ, ബീജോയി ഫിലിപ്, വി കൊച്ചുമോൻ പീറ്റർ ,ജോൺ പീറ്റർ എന്നിവർ സംസാരിച്ചു.
യോഗത്തിൽ ഫെമിൻ സിഫ് സ്വാഗതവും, ബീജു മാതൃു നന്ദിയും പറഞ്ഞു. കോൺഗ്രസ് നേതാവ് ബെന്നോ ജോസ് തിരഞ്ഞെടുപ്പ് വിജയത്തിൽ ലഡു വിതരണം ചെയ്തുകൊണ്ട് സന്തോഷം പങ്കിട്ടു. ചായ സൽക്കാരത്തോട് യോഗ നടപടികൾ സമാപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.