കോട്ടയം:പത്താമത് അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു അരീക്കര വാർഡിൽ യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഉഴവൂർ പഞ്ചായത്ത്, അരീക്കര കപ്പടകുന്നേൽ അംഗൻവാടിയിൽ വെച്ചാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്.
ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് കെ എം തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എൻ രാമചന്ദ്രൻ വാർഡ് മെമ്പറും പഞ്ചായത്ത് ആരോഗ്യ സ്ഥിരസമതി അധ്യക്ഷനുമായ ജോണിസ് പി സ്റ്റീഫൻ എന്നിവർ യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തു യോഗാദിന സന്ദേശം നൽകി.ആയുർവേദ ഡോ സജേഷ് മാത്യു,എൻ എച് എം യോഗ പരിശീലക ഡോ രഞ്ജന ആർ,അംഗൻവാടി പി ടി എ പ്രസിഡന്റ് കുര്യൻ നെല്ലാമറ്റം, അധ്യാപിക മിനി സതീഷ്, ജെ പി എച് എൻ സി മഞ്ജു എം , രാഖി അനിൽ, ജിസ്സ്മോൾ ജോബി, മോളി വെട്ടിക്കൽ എന്നിവർ നേതൃത്വം നൽകി.നാലാം വാർഡിൽ ആയുഷ് യോഗ ക്ലബ് രൂപീകരിക്കുകയും രണ്ടു ബാച്ചിന് സൗജന്യ പരിശീലനം നൽകുകയും ചെയ്തതായി വാർഡ് മെമ്പർ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.30 ഓളം പേർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.