പെരുമ്പാവൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാൾ പിടിയിൽ. കാഞ്ഞിരക്കാട് എടത്തറമാലിൽ പാറയ്ക്കൽ അനിൽകുമാർ (44) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 18-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന പെൺകുട്ടിയെ ഉപദ്രവിച്ചുവെന്നാണ് കേസ്. ഇയാളെ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.2022-ൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ബലാത്സംഗക്കുറ്റത്തിന് ഇയാളുടെ പേരിൽ കേസുണ്ട്.ഈ കേസിൽ സുപ്രീംകോടതിയിൽനിന്നാണ് ഇയാൾ ജാമ്യമെടുത്തത്. 10 കൊല്ലം മുൻപ് വരെ പെരുമ്പാവൂർ ഔഷധി ജങ്ഷനിൽ വീഡിയോ കാസറ്റ് വാടകയ്ക്ക് നൽകുന്ന സ്ഥാപനം നടത്തിയിരുന്നു. നിലവിൽ ഔഷധി ജങ്ഷനിൽ വീടുകൾ വാടകയ്ക്ക് എടുത്തുനൽകുന്ന ഏജൻസി നടത്തിവരുകയാണ്.
ഇയാളുടെ പേരിൽ സമാനമായ കേസുകൾ വേറെയുമുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. ഇൻസ്‌പെക്ടർ എം.കെ. രാജേഷ്, എസ്.ഐ. മാരായ എൻ.ഡി. ആന്റോ, റെജിമോൻ, എ.എസ്.ഐ. മാരായ പി.എ. അബ്ദുൽ മനാഫ്, ബാലാമണി, സി.പി.ഒ. മുഹമ്മദ് ഷാൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.