കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഒരു കിലോ എം.ഡി.എം.എ.യുമായി യുവതി അറസ്റ്റിലായ കേസിൽ ഒരാൾകൂടി പിടിയിൽ. കൊച്ചി സ്വദേശി സഫീർ ആണ് ആലുവ പോലീസിന്റെ വലയിലായത്.
ബെംഗളൂരു മുനീശ്വരനഗർ സ്വദേശിനി സര്‍മീന്‍ അക്തറി (26) നെ റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്ന് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.യുവതിയെ കൂട്ടാനായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന സഫീറിനെയാണ് ഇപ്പോൾ പോലീസ് അറസ്റ്റുചെയ്തത്.മറ്റൊരാൾകൂടി സംഘത്തിലുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. ലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍മീനും സഫീറും തമ്മിൽനടത്തിയ വാട്സ് ആപ്പ് ചാറ്റുകൾ ഇരുവരുടേയും ഫോണുകളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് യുവതിയുടെ കൈവശമുണ്ടായിരുന്നത്.
ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. ഡല്‍ഹിയില്‍നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ത്തന്നെ തിരിച്ചുപോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.