ഓവുചാൽ സ്ലാബിട്ടുമൂടിയില്ല;കാൽ വഴുതി ഓടയിൽ വീണ യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: തലശ്ശേരിയിൽ കനത്ത മഴയിൽ ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. സ്ലാബില്ലാത്ത ഓടയിലാണ് യുവാവ് വീണത്.

തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കാൽവഴുതി ഓടയിലേക്ക് വീണതാവമെന്നാണ് പ്രാഥമിക വിലയിരുത്തൽ. തലശേരിയിൽനിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ധാരാളം വാഹനം കടന്നുപോകുന്ന പാതയിൽ റോഡരികെന്ന് പറയാൻ സ്ഥലമില്ല. ഓവുചാൽ സ്ലാബിട്ടുമൂടിയാൽ മാത്രമേ ആളുകൾക്ക് ഇവിടെ സുരക്ഷിതരായി സഞ്ചരിക്കാൻ സാധിക്കുകയുള്ളു. മുൻപും പ്രദേശത്ത് സമാന രീതിയിൽ അപകടം സംഭവിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !