കൊച്ചി: വിവാഹവാർഷികദിനത്തിൽ മക്കളെ സാക്ഷിയാക്കി ഭാര്യ അനൂജയ്ക്ക് വീണ്ടും താലി ചാർത്തി നടൻ ധർമജൻ ബോൾഗാട്ടി.
തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കും പത്തരയ്ക്കും ഇടയിൽ കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽവെച്ചായിരുന്നു ചടങ്ങ്. മക്കളായ വൈഗ, വേദ എന്നിവരും അടുത്ത കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിനുണ്ടായിരുന്നത്.
‘‘ഒരു വർഷത്തോളാണ് ഇവളുടെ വീട്ടുകാർ അകന്നു നിന്നത്. പിന്നീട് കുട്ടികളൊക്കെ ആയപ്പോൾ അതൊക്കെ മാറി. സൗഹൃദവും സന്തോഷവുമൊക്കെയായിരുന്നു. പക്ഷേ ഇപ്പോൾ ഈ വിവാഹം നടക്കുമ്പോഴും എന്റെ അച്ഛനമ്മമാരും ഇവളുടെ അച്ഛനുമുൾപ്പെടെ വേണ്ടപ്പെട്ട ചിലരൊക്കെ ഇല്ലാത്തതിന്റെ സങ്കടമുണ്ട്. എങ്കിലും അധികം ആളുകളെ അറിയിക്കാതെയാണ് ഇതൊക്കെ പ്ലാൻ ചെയ്തത്. സാക്ഷി ഒപ്പിടാൻ പറ്റിയ ആളുകളെ മാത്രം വിളിച്ച് നടത്തിയ പരിപാടിയാണ്.
രാവിലെ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടിരുന്നു. ഭാര്യ വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ എന്നു പറഞ്ഞ്. കല്യാണം ആയിട്ട് എന്താടാ എന്നെ വിളിക്കാത്തതെന്ന് ചോദിച്ച് രാവിലെ വിളിച്ചത് സംവിധായകൻ ബോബൻ സാമുവൽ ആണ്. പരാതികളുണ്ടാകും, പക്ഷേ ഇതൊരു പബ്ലിസിറ്റിക്കു വേണ്ടി ചെയ്ത കാര്യമല്ല. പിഷാരടി എന്നെ വിളിച്ച് ചീത്ത പറഞ്ഞു, ‘‘നീ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലേ, ചത്തുപോയാൽ അവൾക്ക് ഇൻഷുറൻസ് പോലും കിട്ടില്ലെന്നു പറഞ്ഞു. അതൊക്കെ ഇതിൽ ബാധകമാണ്.’’–ധർമജൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.