ഓഹരി മൂല്യം പൂജ്യം;ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി പ്രൊസസ്

ഡച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള നിക്ഷേപ സ്ഥാപനമായ പ്രൊസസ് ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി. കനത്ത പ്രതിസന്ധി നേരിട്ട ബൈജൂസിന്റെ ഓഹരി മൂല്യം ഈയിടെ കുത്തനെ ഇടിഞ്ഞിരുന്നു.

22 ബില്യണ്‍ മൂല്യത്തിന്റെ 99 ശതമാനവും കുറച്ചശേഷമാണ് ബൈജൂസ് 200 മില്യണ്‍ ഡോളറിന്റെ അവകാശ ഇഷ്യു പ്രഖ്യാപിച്ചത്. നിയമന നടപടികള്‍ പൂര്‍ത്തിയാക്കാതെ അവകാശ ഇഷ്യുവില്‍നിന്നുള്ള പണം ഉപയോഗിക്കരുതെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്.

ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് 2023 ജൂലായില്‍ പ്രൊസസിന്റെ പ്രതിനിധിയായ റസ്സല്‍ ഡ്രെസെന്‍സ്റ്റോക്ക് രാജിവെച്ചിരുന്നു. സാമ്പത്തിക ഫലങ്ങള്‍ വൈകിയതും ഓഡിറ്ററായിരുന്ന ഡെലോയിറ്റ് പിന്‍വാങ്ങിയതുമുള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ നേരിട്ട സമയത്തായിരുന്നു ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് ഏറപേരും പുറത്തുപോയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !