ചെന്നൈ: പഠനത്തില്‍ ശ്രദ്ധിക്കാത്തതിന് നിരന്തരം ശകാരിച്ചതിന്റെപേരില് കോളേജ് വിദ്യാര്‍ഥി അമ്മയെയും ഇളയ സഹോദരനെയും കൊലപ്പെടുത്തി. ചെന്നൈ തിരുവൊട്ടിയൂരില്‍ മൂന്നാം വര്‍ഷ ബി.എസ്സി. വിദ്യാര്‍ഥിയായ നിതേഷാണ്(20), അമ്മ പത്മ (45), പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന സഹോദരന് സഞ്ജയ്(15) എന്നിവരെ രാത്രിയില്‍ ഉറങ്ങിക്കിടക്കവേ കഴുത്തറത്തു കൊന്നത്.
സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞാണ് വിവരം പുറത്തറിഞ്ഞത്. മൃതദേഹങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു.
അമ്മയോടായിരുന്നു പകയെങ്കിലും അമ്മ മരിക്കുന്നതോടെ അനുജന് ഒറ്റപ്പെട്ടുപോകുമെന്ന ആശങ്കയുള്ളതിനാലാണ് സഹോദരനെയും കൊലപ്പടുത്തിയതെന്നാണ് നിതേഷ് പോലീസിന് മൊഴി നല്കി. പിതാവ് മുരുകന് വിദേശത്താണ്. വ്യാഴാഴ്ചയാണ് കൊലപാതകം നടത്തിയത്.
അതിനുശേഷം വീടുവിട്ടു പോയ നിതേഷ് അടുത്ത ദിവസം ബന്ധുവായ മഹാലക്ഷ്മിയുടെ മൊബൈലിലേക്ക് സംഭവത്തെക്കുറിച്ച് സന്ദേശം അയക്കുകയായിരുന്നു.
വീടിന് സമീപം താക്കോല്‍ വെച്ചിട്ടുണ്ടെന്നും വേഗം അവിടെപ്പോയി നോക്കണമെന്നുമായിരുന്നു സന്ദേശം. എന്നാല്‍, സന്ദേശം ഒരു ദിവസം വൈകിയാണ് മഹാലക്ഷ്മി കണ്ടത്. തുടര്‍ന്ന് ശനിയാഴ്ച വീട്ടില്‍ പോയി നോക്കിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരുവൊട്ടിയൂരില്‍ കടല്ക്കരയില്നിന്ന് നിതേഷിനെ പിടികൂടുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.