അതിവേഗ ഗതാഗത സംവിധാനമായ ബുള്ളറ്റ് ട്രെയിനുമായി കേന്ദ്ര സർക്കാർ;ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026ൽ മുംബൈ-അഹമ്മദാബാദ് റൂട്ടിൽ

ന്യൂഡൽഹി: അതിവേഗ ഗതാഗത സംവിധാനമെന്നത് ഇന്ത്യയുടെ അഭിമാന പദ്ധതിയായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബുള്ളറ്റ് ട്രെയിന്‍ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2026-ല്‍ ഓടിത്തുടങ്ങുമെന്ന് മാസങ്ങള്‍ക്ക് മുമ്പാണ് റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചത്. മുംബൈ-അഹമ്മദാബാദ് റൂട്ടിലായിരിക്കും ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സർവീസ്.

പുരോഗമിക്കുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിനിനെ കുറിച്ചും രാഷ്ട്രപതി സൂചിപ്പിച്ചു. യുദ്ധകാലാടിസ്ഥാനത്തിലാണ് ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നാണ് അവര്‍ അവകാശപ്പെടുന്നത്. 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ 295.5 കിലോമീറ്റര്‍ തൂണ്‍ നിര്‍മ്മാണം പൂര്‍ത്തിയായതായി ആറ് മാസം മുമ്പ് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളവയാണ് ഈ പാതയില്‍ ഓടിക്കുന്ന ബുള്ളറ്റ് ട്രെയിന്‍. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്താന്‍ കേവലം രണ്ട് മണിക്കൂര്‍ ഏഴ് മിനിറ്റ് മതിയാകുമെന്നാണ് കണക്ക്. സൂറത്ത്, വഡോദര എന്നിവിടങ്ങളിലായിരിക്കും സ്‌റ്റോപ്പുകള്‍ ഉണ്ടാകുക. 2026 ഓഗസ്റ്റില്‍ ഈ പാതയില്‍ ബുള്ളറ്റ് ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അറിയിച്ചിരിക്കുന്നത്.

ബുള്ളറ്റ് ട്രെയിന്‍ സര്‍വീസുകളുള്ള പല രാജ്യങ്ങളിലും അതിവേഗ പാതകള്‍ക്കായി ഉപയോഗിക്കുന്ന സ്ലാബ് ട്രാക് അഥവ ബല്ലാസ്റ്റ്ലെസ് ട്രാക്ക് സംവിധാനമാണ് മുംബൈ-അഹമ്മദാബാദ് ട്രാക്കിലും ഉപയോഗിക്കുന്നത്. 1.08 ലക്ഷം കോടി ചെലവ് കണക്കാക്കുന്ന പദ്ധതിയില്‍ 10,000 കോടി കേന്ദ്രവും 5000 കോടി ഗുജറാത്ത്-മഹാരാഷ്ട സര്‍ക്കാരുകള്‍ സംയുക്തമായും നല്‍കും. ബാക്കി തുക 0.01% പലിശ നിരക്കില്‍ ജപ്പാനില്‍ നിന്ന് വായ്പയെടുക്കാനാണ് തീരുമാനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

മാപ്പു കൊടുക്കില്ല ആ മനസ്സുകൾ: കണ്ണീരോടെ പ്രിയതമ | NAVEEN BABU | നവീൻ ബാബുവിന് വിട ചൊല്ലി നാട്

കേരളാ കോൺഗ്രസ് വാർധക്യ പെൻഷന് അപേക്ഷ കൊടുത്തു സ്ഥലം കാലിയാക്കണം | Shone George | #keralacongrass

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !