ന്യൂഡല്‍ഹി: ലോക്സഭ ഡെപ്യൂട്ടി സ്പീക്കർ പദവി നല്‍കിയില്ലെങ്കില്‍ സ്പീക്കർ തെരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യം മത്സരിക്കുമെന്ന് സൂചന.
18-ാം ലോക്സഭയുടെ ആദ്യസമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷ നീക്കം. ബിജെപി നേതാവ് ഓം ബിർളയായിരുന്നു 17-ാം ലോക്സഭയില്‍ സ്പീക്കർ. ഡെപ്യൂട്ടി സ്പീക്കർ പദവി ഇപ്പോഴും ഒഴിഞ്ഞുകിടക്കുകയാണ്.ജൂണ്‍ 24 മുതല്‍ 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനം തുടങ്ങുമെന്നാണ് അറിയിപ്പ്. ജൂണ്‍ 26-നാണ് സ്പീക്കർ തെരഞ്ഞെടുപ്പുള്ള നടപടികള്‍ തുടങ്ങുക. ലോക്സഭയിലെ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറാണ്. സ്പീക്കറുടെ അഭാവത്തില്‍ ഡെപ്യൂട്ടി സ്പീക്കർക്കാണ് നിയന്ത്രണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.