തിരുവനന്തപുരം: തിരുവനന്തപുരം തുമ്പയില്‍ വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് എടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കിയത് പൊലീസുകാരനെന്ന് റിപ്പോര്‍ട്ടുകള്‍.
സസ്പെന്‍ഷനിലായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരനായ അന്‍സില്‍ അസീസിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടരുന്നത്. അന്‍സില്‍ ഇടപെട്ട പാസ്പോര്‍ട്ട് വെരിഫിക്കേഷനുകള്‍ പുനഃപരിശോധിക്കും.ഗുണ്ടകള്‍ക്കും ഈ സംഘം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിട്ടാണ് വ്യാജരേഖ ഉപയോഗിച്ച് പാസ്പോര്‍ട്ട് ചമയ്ക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ നാലുപേര്‍ തുമ്പ പൊലീസിന്റെ കസ്റ്റഡിയിലാകുന്നത്. കൊല്ലം സ്വദേശികളായ സഫറുള്ള ഖാന്, ബദറുദ്ദീന്‍, തിരുവനന്തപുരം സ്വദേശികളായ സുനില്‍കുമാര്‍, എഡ്വേര്‍ഡ് എന്നിവരാണ് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തപ്പോഴാണ് വ്യാജരേഖ ചമച്ചു നല്‍കുന്നത് തിരുവനന്തപുരം മണക്കാട് സ്വദേശി കമലേഷ് ആണെന്ന് വെളിപ്പെടുത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്തപ്പോഴാണ് സംഘത്തിന് പിന്നില്‍ വലിയ സംഘമുണ്ടെന്ന് വ്യക്തമായത്.
ഈ സംഘത്തെ സഹായിക്കാന്‍ തുമ്പ സ്റ്റേഷനിലെ അന്‍സില്‍ എന്ന പൊലീസുകാരനും ഉണ്ടായിരുന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് അന്‍സിലിനെ സസ്പെന്‍ഡ് ചെയ്തു. അന്‍സില്‍ വെരിഫിക്കേഷന് നടത്തിയ 13 ഓളം ഫയലുകള്‍ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്,
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.