കോട്ടയം: അയര്‍ക്കുന്നം നീറിക്കാട് സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി.
കോട്ടയം വെസ്റ്റ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. കെ.രാജേഷിനെയാണ് കാണാതായത്. സംഭവത്തില്‍ അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ജൂണ്‍ 14-ന് രാത്രിഡ്യൂട്ടിക്ക് ശേഷം രാജേഷ് വീട്ടിലേക്ക് മടങ്ങിയിരുന്നു.എന്നാല്‍, ഇതിനുപിന്നാലെ എസ്.ഐ.യെ കാണാതായെന്നാണ് കുടുംബത്തിന്റെ പരാതി. ജോലിസംബന്ധമായി മാനസികസമ്മര്‍ദം നേരിട്ടിരുന്നതായും കുടുംബം പറയുന്നു.
കോട്ടയം ജില്ലയിലെ കിടങ്ങൂർ. മുണ്ടക്കയം. പാലാ. ഈരാറ്റുപേട്ട. അയർകുന്നം. രാമപുരം പോലീസ് സ്റ്റേഷനുകളിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ സമാന അവസ്ഥയിലൂടെ കടന്നു പോകുന്നതായി നേരത്തെ മാധ്യമ പ്രവർത്തകർക്ക് വിവരങ്ങൾ ലഭിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്തതായും സർവ്വീസിൽ നിന്ന് പോയതായും മുഖ്യ ധാരാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.
പോലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദങ്ങൾക്ക് ആഭ്യന്തര വകുപ്പ് നേരിട്ട് ഇടപെട്ട് പ്രശ്ന പരിഹാരം കണ്ടില്ലെങ്കിൽ സേന തന്നെ ദുർബലമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.