ന്യൂഡല്‍ഹി: രാഹുല്‍ സ്ഥാനം ഒഴിയുന്നതോടെ ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തില്‍ സഹോദരിയെ പരിഗണിച്ച് കോണ്‍ഗ്രസ്. വയനാടില്‍ നിന്നുള്ള സ്ഥാനാർത്ഥിയായി പ്രിയങ്കാ വാദ്രയെ മത്സരിപ്പിക്കാനാണ് നിലവിലെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ചർച്ചകള്‍ പുരോഗമിക്കുകയാണ്.
റായ്ബറേലിയില്‍ വിജയിച്ചതോടെയാണ് വയനാട് ഒഴിയേണ്ട സാഹചര്യം രാഹുലിന് ഉണ്ടാകുന്നത്. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം ആണ് റായ് ബറേലി. ഈ സാഹചര്യത്തില്‍ രാഹുല്‍ റായ്ബറേലി ഒഴിയാൻ സാദ്ധ്യതയില്ല. ഇതോടെയാണ് വയനാട്ടില്‍ ആരെ പരിഗണിക്കുമെന്ന ചർച്ചകള്‍ കോണ്‍ഗ്രസില്‍ ആരംഭിച്ചത്.അതേസമയം തൃശ്ശൂരില്‍ തോറ്റ കെ. മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കണം എന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യം. എന്നാല്‍ പ്രിയങ്കാ മത്സരിക്കാനൊരുങ്ങുന്നതോടെ വയനാട് കൊടുത്ത് കെ. മുരളീധരന്റെ പിണക്കം മാറ്റാനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിനാണ് തിരിച്ചടിയാകുന്നത്.
തൃശ്ശൂരില്‍ ഞെട്ടിക്കുന്ന തോല്‍വിയായിരുന്നു യുഡിഎഫിന് ഉണ്ടായത്. ഇതോടെ പൊതുരംഗത്ത് നിന്നും വിട്ട് നില്‍ക്കുകയാണ് എന്ന് മുരളീധരൻ പറയുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസിന്റെ മുതിർന്ന നേതാക്കളില്‍ ഒരാളായ മുരളീധരൻ വിട്ട് നിന്നാല്‍ അത് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് വയനാട് കൊടുത്ത് അനുനയിപ്പിക്കാനുള്ള നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.