ന്യൂഡല്‍ഹി: സത്യപ്രതിജ്ഞ ഞായറാഴ്ച്ച വൈകീട്ട് 7.15 ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങി തലസ്ഥാന നഗരി.
NDA യോഗത്തിന് ശേഷം ഘടകകക്ഷികളുടെ പിന്തുണ അറിയിച്ച് കൊണ്ടുള്ള കത്ത് രാഷ്‌ട്രപതിക്ക് കൈമാറിയിരുന്നു. പിന്നാലെ സർക്കാർ രൂപീകരണത്തിനായി എൻഡിഎയെ രാഷ്‌ട്രപതി ക്ഷണിക്കുകയായിരുന്നു. സുശക്തവും വികസനോമുഖമായ സർക്കാരായിരിക്കും അധികാരത്തിലേറുകയെന്നും ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റി മുന്നോട്ട് പോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം ഡല്‍ഹി നഗരത്തിലേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് ശേഷം എന്‍ഡിഎ നേതാക്കള്‍ക്ക് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ അത്താഴവിരുന്നൊരുക്കും. ഞായറാഴ്ച്ച വൈകീട്ട് 7.15നാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതി ഭവനില്‍ വെച്ചാണ് സത്യപ്രതിജഞ.
ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, ഭൂട്ടാൻ രാഷ്‌ട്രത്തലവൻമാർ ഉൾപ്പെടെ നിരവധി ലോകനേതാക്കൾ ചടങ്ങിന്റെ ഭാഗമാകും. രാഷ്ട്ര തലവന്മാരെ കൂടാതെ, ഇന്ത്യയിലെ പ്രമുഖ അഭിഭാഷകര്‍, ഡോക്ടര്‍മാര്‍, കലാകാരന്‍മാര്‍, ഇന്‍ഫ്‌ളുവന്‍സര്‍മാര്‍, വികസിത് ഭാരത് അംബാസിഡര്‍മാര്‍, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍, ആദിവാസി സ്ത്രീകള്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ മത വിഭാഗങ്ങളില്‍ നിന്നുള്ള 50 മത നേതാക്കള്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍, മന്‍കീ ഭാരതില്‍ പങ്കെടുത്തവര്‍ എന്നിവരെല്ലാം ചടങ്ങിനെത്തും. പ്രതിപക്ഷ പാര്‍ട്ടികള്‍, ട്രഷറി ബെഞ്ചില്‍ ഉള്ളവര്‍, സിനിമ-കായിക-ബിസിനസ് മേഖലയിലുള്ളവരും പങ്കെടുക്കും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കള്‍ പ്രത്യേക അതിഥികളാണ്. 8000 പേർക്കാണ് ചടങ്ങിലേക്ക് ക്ഷണം.
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്്ഖ ഹസീന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയിലെത്തിയിട്ടുണ്ട്. അതേസമയം അതിഥികളുടെ ആദ്യ നിരയാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ബംഗ്ലാദേശ് പ്രധാനമന്ത്രി അതില്‍ വരുന്നതാണ്. ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് ബംഗ്ലാദേശ്. ദീര്‍ഘകാലത്തെ സൗഹൃദം അവരുമായി ഉ ണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താ് രണ്‍ധീര്‍ ജെയ്‌സ്വാള്‍ പറഞ്ഞു. വ്യാഴാഴ്ച്ചയാണ് എല്ലാവരെയും ക്ഷണിച്ചത്.
മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജഗ്നോഥ്, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ഡ, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിംഗ് തോഗ്‌ബെ, സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്, എന്നിവരെല്ലാം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
സെയ്‌ഷെയല്‍സ് വൈസ് പ്രസിഡന്റ് വിന്‍സെന്റ് മെറിറ്റോണ്‍ ഇന്ന് വൈകീട്ട് തന്നെ രാജ്യതലസ്ഥാനത്തെത്തും. മൗറീഷ്യസ് പ്രധാനമന്ത്രി ഞായറാഴ്ച്ച രാവിലെയാണ് ഡല്‍ഹിയിലെത്തുക. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു മോദിയുടെ ക്ഷണം സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച രാവിലെ തന്നെ അദ്ദേഹം എത്തും. ഭൂട്ടാന്‍ പ്രധാനമന്ത്രി നാളെ രാവിലെ പതിനൊന്നരയ്ക്കാണ് ഡല്‍ഹിയിലേക്ക് എത്തും. ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ നാളെ രാവിലെ 11.50ന് എത്തും. നേപ്പാള്‍ പ്രധാനമന്ത്രി ഞായറാഴ്ച്ച വൈകീട്ടാണ് എത്തുക.
മോദിയുടെ ഹാട്രിക് വിജയത്തിൽ 50-ലേറെ രാജ്യങ്ങളാണ് അഭിനന്ദനം അറിയിച്ചത്. വിജയം ഉറപ്പിച്ചത് മുതൽ ഇന്ത്യയെ അഭിനന്ദിക്കാൻ ലോക രാജ്യങ്ങൾ മത്സരിക്കുകയാണ്. മൗറീഷ്യസ്, മാലദ്വീപ് , റഷ്യ, അമേരിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ തലവന്മാരാണ് അഭിനന്ദിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി പ്രചണ്ഡയുമായി മോദി നേരത്തെ ഫോണ്‍ സംഭാഷണവും നടത്തിയിരുന്നു. സാര്‍ക് രാജ്യങ്ങളിലെ നേതാക്കള്‍ മോദി ആദ്യമായി സത്യപ്രതിജ്ഞ ചെയ്ത സമയത്ത് അതിഥികളായി എത്തിയിരുന്നു.
രാജ്യതലസ്ഥാനമാകെ കനത്ത സുരക്ഷയിലാണ്. രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തിപ്പെടുത്തി, ഡ്രോണുകൾക്ക് നിരോധനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പാരാ-ഗ്ലൈഡറുകൾ, പാരാ-മോട്ടോറുകൾ, ഹാംഗ്-ഗ്ലൈഡറുകൾ, യുഎവികൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, റിമോട്ട് പൈലറ്റഡ് എയർക്രാഫ്റ്റുകൾ തുടങ്ങിയവയ്‌ക്ക് ഈ മേഖലയിൽ നാളെയും മറ്റന്നാളും നിരോധനം ഏർപ്പെടുത്തിയതായും ഡൽഹി പൊലീസ് അറിയിച്ചു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഐപിസി 188-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്നും കമ്മീഷണർ സഞ്ജയ് അറോറ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.