റായ്പൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം നേടിയതിന് പിന്നാലെ യുവാവ് തന്റെ വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ചു.
ഛത്തീസ്ഗഡ് സ്വദേശിയായ 30കാരനായ ബിജെപി അനുയായിയായ ദുര്‍ഗേഷ് പാണ്ഡെയാണ് ക്ഷേത്രത്തിലെത്തി വിരല്‍മുറിച്ച് കാളിക്ക് സമര്‍പ്പിച്ചത്.ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നിന്നതോട് ദുര്‍ഗേഷ് വലിയ വിഷമഘട്ടത്തിലായി. തുടര്‍ന്ന് കാളി ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു.
വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാവുകയും എന്‍ഡിഎയുടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തതോടെ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.