ബിജെപിയുടെ വിജയമാഘോഷിക്കാൻ അവർ ഒത്തുകൂടി, തിളക്കമാർന്ന വിജയത്തിന് എല്ലാവർക്കും നന്ദിയോടെ ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട്. ഭാരതത്തിലെ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിൽ ബിജെപിയുടെയും സഖ്യ കക്ഷികളുടെയും വിജമാഘോഷിക്കാൻ രാത്രി മുതൽ ഓൺലൈനിൽ ബിജെപി കേരളാചാപ്റ്റർ അയർലണ്ട് സജീവമായി.
കണക്കുകൂട്ടലുകളും വിജയ ആഘോഷങ്ങളും ആർപ്പുവിളികളുമായി അയർലണ്ടിലെ ഓരോ കൗണ്ടികളിലും അവർ തങ്ങളുടെ പാർട്ടിയുടെ ഓരോ വിജയവും മുന്നേറ്റവും സാകൂതം ആഘോഷിച്ചു. പ്രവർത്തർ കണക്കുകൂട്ടലുകൾ നിരത്തിയും ലൈവ് ആയി വോട്ടെടുപ്പ് വീക്ഷിച്ചും ഓരോ സ്റ്റേറ്റിലെയും ഫലങ്ങൾ തത്സമയം അറിഞ്ഞും വിവിധ ചാനലുകൾ നിരത്തിയ പോർ വിളികൾ ചർച്ച ചെയ്തും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് പ്രവർത്തകർ അണി നിരന്നു.
അയർലണ്ട് സമയവും ഇന്ത്യൻ സമയവും തമ്മിലുള്ള മണിക്കൂറുകളുടെ അന്തരം ഉണ്ടായിരുന്നിട്ടും അവരിൽ ഒട്ടുമിക്കവരും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് നടത്തിയ ലൈവിൽ പങ്കെടുത്തു. നാട്ടിൽ ഏകദേശം വിജയം ഉറപ്പിച്ചശേഷം രാത്രി മുതൽ ഉറങ്ങാതിരുന്ന പ്രവർത്തകർ ഉറക്കച്ചടവോടെ നിദ്രയിലേക്ക് ഊളിയിടുമ്പോൾ ബിജെപി അടുത്ത ഭരണത്തിന് വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നു. കേരളത്തിൽ വിരിഞ്ഞ ആദ്യ താമരയുടെ വികാരനിമിഷങ്ങൾ പ്രവർത്തകരെ ആഹ്ലാദിപ്പിച്ചു, എങ്കിലും അവസാന നിമിഷ വിജസാധ്യതയുള്ള ചിലമണ്ഡലങ്ങൾ നേതാക്കളെ ചെറിയ വോട്ടുകൾക്ക് കൈവിട്ടതിന്റെ വിഷമം അവരെ ചിലനിമിഷങ്ങൾ നിശബ്ദമാക്കി. എങ്കിലും അവരുടെ നേതാക്കളുടെ വോട്ടിൽ ലഭിച്ച ഉയർച്ചയും പുതിയ ഉയർന്ന വോട്ടിംഗ് ശതമാനവും കേരളത്തിലെ മാറുന്ന വോട്ടിംഗ് സാഹചര്യവും വരും കാലത്തിലേക്ക് കൂടുതൽ പ്രതീക്ഷയേകി, അവർക്ക് ആഹ്ളാദ നിമിഷങ്ങൾ തിരികെ നൽകി
ബിജെപിയുടെ എല്ലാ കേന്ദ്രങ്ങളിലും വൻ പ്രതീക്ഷയും കേരളത്തിൽ താമര വിരിയുമെന്ന ലക്ഷ്യവും മുന്നിൽ കണ്ട് പ്രവർത്തിച്ച എല്ലാപ്രവർത്തകർക്കും കഴിഞ്ഞ ദിവസങ്ങൾ വിലയേറിയതായിരുന്നു. കൂടുതൽ പ്രവർത്തനങ്ങളുമായി ഇനിയും മുന്നേറാനായുള്ള പരിശ്രമത്തിൽ സജീവമാകാൻ തയ്യാറായി പ്രവർത്തകർ പിരിഞ്ഞു. പങ്കെടുത്തവർക്ക് പ്രത്യേക നന്ദിയും മറ്റുള്ളവർക്ക് വിജയാശംസയും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് അറിയിച്ചു.
പുതിയ മന്ത്രിസഭ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെയും മറ്റുള്ളവരുടെയും നേതൃത്തത്തിൽ ഞായാറാഴ്ച അധികാരമേറ്റടുക്കുമ്പോൾ വോട്ട് ചെയ്ത ഭാരതത്തിലെ എല്ലാ വോട്ടർമാർക്കും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ട് നന്ദി അറിയിച്ചു.
ഭാരതത്തെ ഒരുമിച്ചു പുതിയ ഉയരങ്ങളിലേക്ക് ഉയർത്താൻ എല്ലാവർക്കും ഓവർസീസ് ബിജെപി കേരളാചാപ്റ്റർ അയർലണ്ടിനോടൊപ്പം ഒരുമിക്കാം. താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ജോയിൻ ചെയ്യാം.
BJPIRELAND KERALACHAPTER
https://chat.whatsapp.com/KfZ3CdNyewf79qt5P7dJex
https://www.facebook.com/bjpirelandkeralachapter
കൂടുതല്‍ വിവരങ്ങള്‍ക്ക്
NIBIN GEORGE
☎️: 0879750387
BJPIRELAND KERALACHAPTER
PRINCE SINGH
☎️: 0899406170
OFBJPIRELAND
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.