ആലപ്പുഴ: മാന്നാറില്‍ ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം. മര്‍ദന ദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചുകൊടുത്തു. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.
നീ കൊണ്ട് കേസ് കൊടുക്ക്. നീയായിട്ട് കേസിന് പോകണം. അതാണ് എനിക്ക് ആവശ്യം. നോക്ക്... നോക്ക്' എന്ന് പറഞ്ഞ് രണ്ട് മിനിറ്റിലേറെ നേരം യുവതി ക്രൂരമായി മര്‍ദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
പുത്തംപേരൂര്‍ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഭര്‍ത്താവും തമ്മില്‍ ഏറെ നാളായി പ്രശ്നങ്ങളുണ്ട്. ഇരുവരുടേയും പുനര്‍ വിവാഹമായിരുന്നു. ഇവര്‍ക്ക് പിറന്ന ഒരുവയസുകാരനായ ആണ്‍കുട്ടി അമ്മയ്ക്കൊപ്പമാണ്.
അതിനിടെ ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ ചെലവിനും മറ്റുമായി തിരുവനന്തപുരം സ്വദേശി യുവതിക്ക് പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇയാള്‍ വിവാഹം കഴിച്ചതിന്റെ പകയാണ് യുവതി കുട്ടിയോട് കാട്ടിയത്.
കുട്ടിയുടെ ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. നിലവില്‍ ബന്ധുക്കളുടെ കൈയിലാണ് കുട്ടിയുള്ളത്. സര്‍ക്കാരിന്റെ പരിചരണകേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.