സസ്പെൻസ് അവസാനിച്ചു, ഒടുവിൽ റായ്ബറേലി എടുത്ത് രാഹുൽ: വയനാടിനോട് യാത്ര പറയാനായി ഉടൻ ചുരം കയറും,

വയനാട്: രാഹുല്‍ ഗാന്ധി ഉടന്‍ വയനാട്ടിലെത്തും. വയനാടിനോട് യാത്ര പറഞ്ഞ് റായ്ബറേലിയിലേയ്ക്ക് പോകാനാകും രാഹുല്‍ എത്തുക.രണ്ടിടത്തും വിജയിച്ച രാഹുല്‍ റായ്ബറേലി നിലനിര്‍ത്താനാണ് തീരുമാനം.

അതിനാല്‍ രാഹുല്‍ വയനാട് ഒഴിയും.  ഇതു സംബന്ധിച്ച പ്രഖ്യാപനം അദ്ദേഹം വയനാട്ടില്‍ തന്നെ നടത്താനാണ് സാധ്യത. പകരം പ്രിയങ്കാ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കണമെന്നതാണ് കോണ്‍ഗ്രസിലെ പൊതുവികാരം എങ്കിലും രാഹുല്‍ ഗാന്ധി ഇതിനോട് യോജിക്കുന്നില്ല. അതിനാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം വൈകും. 

വയനാട്ടില്‍ തന്‍റെ പകരക്കാരന്‍ ആരെന്നത് സംബന്ധിച്ച്‌ രാഹുലിന്‍റെ തീരുമാനം തന്നെയാകും പ്രധാനം. കെ മുരളീധരനെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണെങ്കിലും മുരളി ഉടനൊരു മല്‍സരത്തിന് തയ്യാറായേക്കില്ല. അങ്ങനെ വന്നാല്‍ മണ്ഡലത്തിനുള്ളില്‍ നിന്നൊരാളെ തന്നെ പരിഗണിച്ചേക്കും. 

എന്തായാലും രാജി പ്രഖ്യാപനത്തിനായുള്ള രാഹുലിന്‍റെ വയനാട് യാത്ര ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും എന്നാണ് സൂചന.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !