കോളേജിലേയ്ക്കുള്ള ആദ്യയാത്ര അന്ത്യയാത്രയായി: വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയില്‍പ്പെട്ട് സ്‌കൂട്ടറില്‍ യാത്രികരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം,.

 ബംഗളൂരു: അമിതവേഗതയിലെത്തിയ വാട്ടര്‍ ടാങ്കര്‍ രണ്ട് സഹോദരങ്ങളുടെ ജീവൻ എടുത്തു. വെള്ളിയാഴ്ച ബെംഗളൂരുവിൻ്റെ പ്രാന്തപ്രദേശത്ത് ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം അമിതവേഗതയിലെത്തിയ വാട്ടർ ടാങ്കറിൻ്റെ ചക്രത്തിനടിയില്‍പ്പെട്ടാണ് മരണം

ദൊഡ്ഡനാഗമംഗളയിലെ കെംപെ ഗൗഡ ലേഔട്ടില്‍ താമസിക്കുന്ന 20 കാരിയായ മധു മിത, 18 കാരനായ രഞ്ജൻ എന്നിവരാണ് മരിച്ചത്. രഞ്ജൻ തൻ്റെ സഹോദരി മധു മിതയെ അവരുടെ കോളേജില്‍ വിടുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

മധുമിത എസ്.എസ്.എം.ആർ.വി കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു, അവിടെ അവളുടെ ആദ്യ ദിവസമായിരുന്നു ഇന്നലെ അമിതവേഗതയില്‍ വന്ന വാട്ടർ ടാങ്കർ ഇരുചക്രവാഹനത്തിൻ്റെ കണ്ണാടിയില്‍ തട്ടി. ഒരു നിമിഷത്തിനുള്ളില്‍, സഹോദരിയും സഹോദരനും വാട്ടർ ടാങ്കറിൻ്റെ പിൻ ചക്രത്തിനടിയില്‍പ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വാട്ടർ ടാങ്കർ ഡ്രൈവറുടെ അമിതവേഗമാണ് ദുരന്തത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !