മൂന്നാം മോദി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞ: ക്ഷണം ലഭിച്ചതില്‍ മലയാളിയായ ലോക്കോ പൈലറ്റ് ഐശ്വര്യ മേനോനും,

ന്യൂഡൽഹി: നാളെ നടക്കുന്ന മൂന്നാം മോദി സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ വിദേശനേതാക്കളുള്‍പ്പെടെ എണ്ണായിരത്തോളം വിശിഷ്ടാതിഥികളില്‍ സ്ഥാനം പിടിച്ച്‌ മലയാളിയായ ദക്ഷിണ റയില്‍വേ ലോക്കോ പൈലറ്റും.


ചെന്നൈ ഡിവിഷനിലെ സീനിയര്‍ അസിസ്റ്റന്‌റും നിലവില്‍ വന്ദേഭാരത് പ്രീമിയം ട്രെയിനുകള്‍ ഓടിക്കുകയും ചെയ്യുന്ന ഐശ്വര്യ എസ് മേനോനാണ് ക്ഷണിക്കപ്പെട്ട പത്ത് ലോക്കോ പൈലറ്റുമാരില്‍ ഒരാള്‍. 

വന്ദേഭാരത്, ജനശതാബ്ദി തുടങ്ങി വിവിധ ട്രെയിനുകളില്‍ പൈലറ്റായി രണ്ട് ലക്ഷത്തിലധികം ഫുഡ് പ്ലേറ്റ് മണിക്കൂര്‍ പൂര്‍ത്തിയാക്കയതിൻ്റെ നേട്ടം ഐശ്വര്യ കൈവരിച്ചിട്ടുണ്ട്. ചെന്നൈ ഡിവിഷനിലെ പരിചയ സമ്പന്നയായ ലോക്കോ പൈലറ്റായ ഐശ്വര്യ 

ചെന്നൈ- വിജയവാഡ, ചെന്നൈ- കോയമ്പത്തൂര്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസുകളുടെ തുടക്കം മുതല്‍ ജോലി ചെയ്തിട്ടുണ്ട്. റയില്‍വേ സിഗ്നലിങ്ങിനെക്കുറിച്ചുള്ള ജാഗ്രത, സമഗ്രമായ അറിവ് എന്നിവയ്ക്ക് മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍നിന്ന് ഐശ്വര്യ അഭിനന്ദനങ്ങള്‍ നേടിയിട്ടുമുണ്ട്.

സെന്‍ട്രല്‍ റയില്‍വേിലെ ആദ്യ വനിത ലോക്കോ പൈലറ്റ് സുരഖേ യാദവിനും നാളെ നടക്കുന്ന സത്യപ്രതിജ്ഞാചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. വെസ്റ്റ് സെന്‍ട്രല്‍ റയില്‍വേ, നോര്‍ത്ത് ഈസ്‌റ്റേണ്‍ റയില്‍വേ, സൗത്ത് ഈസ്‌റ്റേണ്‍ റയില്‍വേ, സൗത്ത് സെന്‍ട്രല്‍ റയില്‍വേ, 

സൗത്ത് വെസ്‌റ്റേണ്‍ റയില്‍വേ, നോര്‍ത്തേണ്‍ റയില്‍വേ, നോര്‍ത്ത് ഫ്രണ്ടിയര്‍ റയില്‍വേ എന്നിവിടങ്ങളില്‍ നിന്നുള്ള ലോക്കോ പൈലറ്റുമാരും അസിസ്റ്റന്‌റ് ലോക്കോ പൈലറ്റുമാരും ചടങ്ങിന് ക്ഷണം ലഭിച്ചവരില്‍ പെടുന്നു.

നാളെ വൈകിട്ട് 7.15ന് പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിസഭയിലെ മറ്റ് അംഗങ്ങള്‍ക്കും രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുക്കുമെന്ന് രാഷ്ട്രപതി ഭവന്‍ ഇന്നലെ അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്‌സു, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, മൗറിഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങളിലെ നേതാക്കളെയും സത്യപ്രതിജ്ഞാചടങ്ങിനായി ക്ഷണിച്ചിട്ടുണ്ട്. 

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹാല്‍ പ്രചണ്ട എന്നിവര്‍ പങ്കെടുക്കുന്ന വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

മുയ്‌സു ചടങ്ങിനായി എത്തുമെന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. മുയ്‌സു പങ്കെടുക്കുകയാണെങ്കില്‍ ഇന്ത്യ- മാലദ്വീപ് ഉഭയകക്ഷി ബന്ധത്തിലെ വിള്ളലിനുശേഷമുള്ള ആദ്യ സന്ദര്‍ശനം എന്ന നിലയിലും ഇത് ശ്രദ്ധേയമാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     
 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !