ജാമ്യം ഏഴ് ദിവസംകൂടി നീട്ടണം; കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു, അടുത്ത സര്‍ക്കാര്‍ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങാം,,

 ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസിലെ ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു.

ഏഴു ദിവസംകൂടി ഇടക്കാല ജാമ്യം നീട്ടി നല്‍കണം എന്നാണ് ആവശ്യം. ആരോഗ്യപരമായ പ്രശനങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്നാണ് അപേക്ഷയില്‍ കെജ്രിവാള്‍ ചൂണ്ടിക്കാട്ടുന്നത്.

പരിശോധകള്‍ പൂർത്തിയാക്കാൻ ഒരാഴ്ചത്തെ സമയംകൂടി വേണം എന്നാണ് ആവശ്യം. സിടി സ്‌കാൻ ഉള്‍പ്പടെ എടുക്കുന്നതിനാണ് കൂടുതല്‍ സമയംതേടി അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യത്തിന്റെ കാലാവധി പൂർത്തിയാകുന്ന ജൂണ്‍ രണ്ടിന് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.

സുപ്രീം കോടതി ഏഴ് ദിവസം കൂടി ഈ കാലാവധി നീട്ടി നല്‍കിയാല്‍ അടുത്ത സർക്കാർ ആരുടേതാണെന്ന് അറിഞ്ഞതിനുശേഷം ജയിലിലേക്ക് മടങ്ങിയാല്‍ മതിയാകും. കേന്ദ്രത്തില്‍ അധികാര മാറ്റം ഉണ്ടായാല്‍ കേസില്‍ അന്വേഷണ ഏജൻസിയുടെ നിലപാടുകളും മാറുമെന്നാണ് വിലയിരുത്തല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !