കോട്ടയം: നഗരമധ്യത്തില്‍ ചന്തക്കവലയിലെ നിരവധി കടകളില്‍ മോഷണം നടത്തിയ മോഷ്ടാവിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്ത്. കോട്ടയത്തെ മാര്‍ക്കറ്റ് ജംഗ്ഷനിലെ കെ.കെ. റോഡിന്റെ വശത്തുള്ള ആറോളം കടകളിലാണ് കഴിഞ്ഞ രാത്രി മോഷണം നടന്നത്.
രാത്രി ഒരുമണിയോടെ മങ്കി ക്യാപ്പ് ധരിച്ചെത്തിയ ആളാണ് മോഷണം നടത്തിയതെന്നാണ് കടകളിലെ നിരീക്ഷണ ക്യാമറകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓരോ കടകളില്‍ നിന്നും 3000 മുതല്‍ 5000 രൂപ വരെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ഫാക്ടറി സെയില്‍, ഫാഷന്‍ പാര്‍ക്ക്, ഷെയ്ക്ക് മാജിക്, കൃഷ്ണ മെഡിക്കല്‍സ്, പെറ്റല്‍സ്, ഇ.എം. ബ്രോയ്ഡറി വര്‍ക്ക്സ് എന്നീ കടകളിലാണ് മോഷണം നടന്നത്. കടകളുടെ പൂട്ട് തകര്‍ത്താണ് കവര്‍ച്ച നടത്തിയിരിക്കുന്നത്.
മോഷണം നടത്തുക മാത്രമല്ല കടകളിലെ സാധനങ്ങളെല്ലാം വലിച്ചുവാരിയിട്ട ശേഷമാണ് മോഷ്ടാവ് സ്ഥലം വിട്ടിരിക്കുന്നത്.
കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന് വിരലടയാള വിദഗ്ധരുടെ സഹായം തേടുമെന്ന് പോലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.