ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേലി ബന്ധമുള്ള കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. ഹോർമുസ് കടലിടുക്കില്‍ വെച്ച് ഇറാൻ്റെ റെവല്യൂഷണറി ഗാർഡുകള്‍ പിടിച്ചെടുത്ത ഇസ്രായേലുമായി ബന്ധമുള്ള എംഎസ്‌സി ഏരീസ് കപ്പലിലെ ജീവനക്കാരെ വിട്ടയച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമിറാബ്ദൊല്ലാഹിയനാണ് വ്യക്തമാക്കിയത്.
17 ഇന്ത്യക്കാരുള്‍പ്പെടെ 25 ജീവനക്കാരുള്ള കപ്പില്‍ ഏപ്രില്‍ 13നാണ് പിടിച്ചെടുത്തത്. കപ്പലിലെ മലയാളി വനിത ആന്‍ ടെസ്സ ജോസഫിനെ ഏപ്രില്‍ 18ന് വിട്ടയച്ചിരുന്നു. ആന്‍ ടെസയെ കൂടാതെ കപ്പലില്‍ മൂന്ന് മലയാളികളാണുള്ളത്.മാനുഷിക പരിഗണനയുടെ ഭാഗമായാണ് ജീവനക്കാരെ വിട്ടയച്ചതെന്നാണ് ഇറാന്റെ വിശദീകരണം. ക്യാപ്റ്റനടക്കമുള്ള ജീവനക്കാരെ അവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കും. എന്നാലും കപ്പലിന്റെ നിയന്ത്രണം ഇറാന്‍ തുടരും.
ഇന്ത്യൻ ജീവനക്കാരുടെ മടങ്ങിവരവ് കരാർ ബാധ്യതകള്‍ ഉള്‍പ്പെടെ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ മോചനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിരന്തരം ഇറാനുമായി ആശയവിനിമയം നടത്തിയിരുന്നു.
പിടിച്ചെടുത്ത കപ്പല്‍ ഇറാൻ്റെ സമുദ്രാതിർത്തിയില്‍ തങ്ങളുടെ റഡാർ പ്രവർത്തനരഹിതമാക്കിയെന്നും ഇത് നാവിഗേഷൻ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇറാൻ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.