ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളില്‍ മരിച്ച നിലയില്‍. ആലപ്പുഴ എആർ ക്യാമ്പിലെ പോലീസുകാരനായ തോട്ടപ്പുളി ഒറ്റപ്പന പുതുവല്‍ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് ഇന്നലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്..
രണ്ട് വർഷത്തിന് മുൻപാണ് ശ്യം സർവ്വീസില്‍ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർ പറയുന്നു.തീർത്തും നിരാശനായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയില്‍ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന്നില്ലായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ വാതില്‍ തള്ളി തുറന്ന് എത്തിയപ്പോഴാണ് ശ്യാം ഘോഷിനെ തൂങ്ങിയ നിലയില്‍ കണ്ടത്.
മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.